റോഡരികില്‍ കുറ്റിക്കാടുകള്‍ നിറഞ്ഞു; അപകട ഭീഷണിയില്‍ യാത്രക്കാര്‍
അടിമാലി:ഹൈറേഞ്ച്‌മേഖലയിലെ റോഡരുകുകളില്‍ കുറ്റിക്കാടുകള്‍ നിറഞ്ഞു.പലയിടങ്ങളിലും കുറ്റിക്കാടുകള്‍ വന്‍ തോതില്‍ വളര്‍ന്നു പന്തലിച്ചതോടെ ഇതുമൂലം വാഹന അപകടങ്ങളും പെരുകി.
കാഴ്ചയ്ക്കു മറവു സൃഷ്ടിക്കുന്നതിനാലും മറ്റു പല വിധത്തിലും കാല്‍നട യാത്രക്കാര്‍ക്കും ദുരിതമാവുകയാണ്.
കൂടാതെ കുറ്റിക്കാടുകള്‍ തെരുവു നായ്ക്കളുടെ സങ്കേതമായതും ബുദ്ധിമുട്ടിന് ഇടയാക്കുന്നു.അടിമാലി-ഇടുക്കി,കല്ലാര്‍കുട്ടി-മൈലാടുംപാറ,നേര്യമംഗലം-മൂന്നാര്‍ തുടങ്ങി ഒട്ടേറെ പ്രദേശങ്ങളിലാണ് ഇത്തരം പ്രശനമുളളത്.
ഇതിന് പുറമെ റോഡുസൈഡില്‍ വളര്‍ത്ത് മൃഗങ്ങള്‍കുളള തീറ്റപ്പുള്‍ വളര്‍ത്തല്‍,മരച്ചിനി കൃഷി ,പച്ചക്കറി കൃഷി മുതലായവയും റോഡ് സൈഡുകളിലെ കാഴ്ച മറക്കുന്നു.റോഡില്‍ കാല്‍നടയാത്രക്കാര്‍ക്കു നടക്കാനുള്ള ഭാഗത്തു പോലും കുറ്റിക്കാടായി. കല്ലാര്‍കുട്ടി റോഡില്‍ പഴയ മാങ്കുളം ഡി.എഫ്.ഒ ഓഫീസിന് സമീപമാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നമുളളത്. ഈ കുറ്റിക്കാടുകളില്‍ രാത്രികാലത്തു പലരും മാലിന്യം തള്ളുന്നു.
ഇതു മൂലം ഇവിടം തെരുവു നായ്ക്കളുടെ താവളമാണ്. റോഡരികിലെ കുറ്റിക്കാട് വാഹനയാത്രികര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും പലവിധ ക്ലേശങ്ങള്‍ക്ക് ഇടയാക്കുന്നു. റോഡരികിലെ മിക്ക സിഗ്‌നല്‍ ബോര്‍ഡുകളും കാട്ടുവള്ളികളാല്‍ മൂടപ്പെട്ട നിലയിലാണ്. ഇവിടങ്ങളില്‍ നേരത്തെ തന്നെ കുറ്റിക്കാടുകളുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."