റിന്ഷിദയ്ക്ക് ജന്മനാട്ടില് ആവേശോജ്ജ്വല സ്വീകരണം
അങ്ങാടിപ്പുറം: ഇന്തോനേഷ്യയില്‍ നടന്ന ഇന്‍ഡോര്‍ ഹോക്കി മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച റിന്ഷിദയ്ക്ക് ജന്മനാട്ടില് സ്വീകരണം നല്കി. അങ്ങാടിപ്പുറത്തുനിന്നു പുഴക്കാട്ടിരിയിലേക്കു തുറന്ന വാഹനത്തില്‍ ആരവങ്ങളോടെയാണ് താരത്തെ ആനയിച്ചത്. ഇന്‍ഡോര്‍ ഹോക്കി മത്സരത്തില്‍ വിദേശത്തേക്കു പോകാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോള്‍ സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് പുഴക്കാട്ടിരി പഞ്ചായത്ത് യൂത്ത്ലീഗ് കമ്മിറ്റി റിന്‍ഷിദയുടെ ചെലവുകളെല്ലാം ഏറ്റെടുക്കുകയായിരുന്നു. സൈനുദ്ദീന്‍ രാമപുരം, ഹംസത്തലി ചെനങ്കര, ഷാഹുല്‍ ഹമീദ്, കെ.പി മുസ്തഫ, നൗഫല്‍ പലകപ്പറമ്പ, അനീസ് വാരിയത്തൊടി, കുഞ്ഞിമുഹമ്മദ് കടുങ്ങപുരം, ഇബ്രാഹീം, റിഷാദ് തയ്യില്‍, റഷീദ്, നവാസ്, നിയാസ് കുരിക്കള്‍, കുഞ്ഞിമുഹമ്മദ്, കരുവാടി കുഞ്ഞാപ്പ, കരുവാടി മുഹമ്മദ് ഉമ്മര്‍, മാനുപ്പ, സൂപ്പി, സഫ് വാന്‍, ഷംസാദ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."