പയ്യന്നൂര്‍ നഗരസഭാ പരിധിയില്‍ അനധികൃത കടവുകള്‍ പെരുകുന്നു
പയ്യന്നൂര്‍: നഗരസഭാ പരിധിയില്‍ അനധികൃത കടവുകള്‍ പെരുകുന്നു. പെരുമ്പ, കുറുങ്കടവ്, കണ്ടങ്കാളി പുഴയോരങ്ങളില്‍ നിന്നാണു വ്യാപകമായി മണല്‍ വാരുന്നത്. രാത്രികാലങ്ങളില്‍ നടക്കുന്ന മണല്‍വാരല്‍ തടയാന്‍ പൊലിസിനോ അധികൃതര്‍ക്കോ കഴിയുന്നില്ല. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ മണല്‍വാരലിന് ഒത്താശ ചെയ്യുന്നതായും ആരോപണമുണ്ട്.
രാത്രി കാലങ്ങളില്‍ വാരുന്ന മണല്‍ രാത്രിയില്‍തന്നെ കടത്തുകയാണു പതിവ്. പ്രധാന റോഡില്‍ കയറാതെ ചെറിയ റോഡുവഴിയാണു മണല്‍ കടത്തുന്നത്. രാത്രിയില്‍ കടത്താന്‍ കഴിയാതെ വരുന്ന മണല്‍ നാളുകള്‍ക്കു മുമ്പെ വാരിവച്ചതാണെന്നു വരുത്തിതീര്‍ക്കാനും ചില വിദ്യകള്‍ പ്രയോഗിക്കുന്നുണ്ട്. മണലിന് മുകളില്‍ ഉണങ്ങിയ ഇലകളിട്ടും മറ്റുമാണ് ഇങ്ങനെ വരുത്തിതീര്‍ക്കുന്നത്. കുറുങ്കടവ് ഭാഗങ്ങളില്‍ വള്ളം അടുപ്പിക്കാന്‍ കഴിയുന്ന സ്ഥലത്തെല്ലാം മണല്‍ വാരി എത്തിക്കുന്നുണ്ട്. മുല്ലക്കൊടി ഭാഗത്ത് അടുത്തിടെ ഉണ്ടാക്കിയ റോഡ് മണല്‍ മാഫിയയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്.
നഗരസഭാ പരിധിയില്‍ നിലവില്‍ അംഗീകരിക്കപ്പെട്ട കടവുകള്‍ ഒന്നുമില്ല. എങ്കിലും ഈ ഭാഗങ്ങളില്‍ നിന്നു കടത്തുന്നത് ലോഡുകണക്കിനു മണലാണ്. പൊലിസും നഗരസഭയും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."