ശരിഅത്ത് നിയമത്തെ കേന്ദ്രസര്‍ക്കാരും കോടതിയും തൊട്ടുകളിക്കരുത്: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
ആലപ്പുഴ : ശരീഅത്ത് നിയമത്തെ കേന്ദ്രസര്‍ക്കാരും കോടതിയും തൊട്ടുകളിക്കരുതെന്നും അതിന്റെ പേരിലുള്ള വിവാദങ്ങള്‍ പലവിപത്തുകള്ക്കും കാരണമാകുമെന്നും സമസ്തകേരള ജംഇയ്യത്തുല്‍ മു അല്ലിമീന് ആലപ്പുഴ ജില്ലാ കമ്മറ്റി കേന്ദ്ര സര്‍ക്കാരിനോടും കോടതിയോടും ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.പി നാസ്സറുദ്ദീന് മുസ് ലിയാരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലമീന്‍ ജില്ലാ പ്രസിഡന്റ് ഷിഹാബുദ്ദീന് മുസ്ലിയാര് ഉത്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടറി ടി.എച്ച് ജഅ്ഫര്‍ മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി കെ. ബഷീര്‍ മൗലവി, നവാബ് കാക്കാഴം, അബ്ദുള്‍ വാഹിദ് ദാരിമി തൃക്കുന്നപ്പുഴ, സമസ്തകേരള സുന്നിബാലവേദി സംസ്ഥാന സെക്രട്ടറി ഷെഫീക്ക് മണ്ണഞ്ചേരിക്ക എസ്.ബി.വി റെയിഞ്ച് കോര്‍ഡിനേറ്റര്‍മാരായ നവാസ് അന്‍വരി, സുധീര്‍ മുസ്ലിയാര് ആലപ്പുഴ സെഫീര്‍ മുസ്ലിയാര് മണ്ണഞ്ചേരി, ജില്ലാ എസ്.ബി.വി. സെക്രട്ടറി മുഹമ്മദ് മുബാഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."