വണ്ടാനം ആശുപത്രിയിലെ വടക്കുഭാഗത്തെ മതില്‍ സാമൂഹ്യവിരുദ്ധര്‍ക്കായി തുറന്നിട്ടിരിക്കുന്നു
അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ചുറ്റുമതിലിന്റെ വടക്കുഭാഗത്തെ ചെറിയ വാതില്‍ തുറന്നിട്ടിരിക്കുന്നതിനാല്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ദ്ധിക്കുന്നു. ഇത്തരം വാതില്‍ പടിഞ്ഞാറുഭാഗത്തെ മതിലില്‍ തുറക്കണമെന്ന ആവശ്യം ഉയര്‍പ്പോള്‍ ജനകീയ കൂട്ടായ്മയെ തുടര്‍ന്നാണ് അടച്ചത്. അവിടെ വാതില്‍ ഉണ്ടായിരുപ്പോള്‍ മെഡിക്കല്‍ സ്റ്റോര്‍ ഉള്‍പ്പെടെ നിരവധി വ്യാപാരസ്ഥാപനങ്ങള്‍ക്ക് കൊയ്തു കാലമായിരുന്നു. വഴി അടച്ചതോടെ അവരുടെ കച്ചവടവും നിലച്ചു. തുടര്‍ന്നു കച്ചവടക്കാര്‍ കോടതിയെ സമീപിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ സത്യവാങ്ങ് മൂലം നല്‍കിയിരുന്നു. ദേശീയപാതയോടു ചേര്‍ന്നുള്ള പ്രധാന വാതില്‍ മാത്രമെ ഉപയോഗിക്കുകയുള്ളു എന്നും തെക്കു ഭാഗത്തു നിന്നും ദേശീയപാതയിലേക്കുള്ള വാതില്‍ അടിയന്തിര ഘട്ടങ്ങളില്‍ തുറക്കാവുന്ന തരത്തില്‍ നിലനിര്‍ത്തുമെന്നുമാണ് സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞിരുന്നത്. വടക്കു ഭാഗത്തെ ഗേറ്റ് അടച്ചുപൂട്ടുമെന്നു സത്യവാങ്ങ്മൂലത്തില്‍ ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വടക്കുഭാഗത്തുള്ള ചെറിയ ഗേറ്റു അടച്ചെങ്കിലും സാമൂഹ്യവിരുദ്ധര്‍ അതു പൊളിച്ചുമാറ്റുകയായിരുന്നു. എന്നാല്‍ പിന്നീടത് പൂട്ടാനുള്ള നടപടികള്‍ അധികൃതര്‍ എടുത്തില്ല. വടക്കുഭാഗത്തു ഒരാള്‍ക്കു മാത്രം കയറി ഇറങ്ങാവുന്ന ചെറിയഗേറ്റാണ് ഉള്ളത്. രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ തമ്പടിക്കുന്നതിനാല്‍ സ്ത്രീകള്‍ക്ക് ഈ വഴി സഞ്ചരിക്കാനാകുന്നില്ല. വടക്കുഭാഗത്തെ ചെറിയ ഗേറ്റ് അടച്ച് ആശുപത്രിയുടെ സുരക്ഷ സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാകണമൊണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."