HOME
DETAILS
MAL
വിളക്കിന്റെ വെളിച്ചത്തില്‍ അപര്‍ണ നേടിയത് മുഴുവന്‍ എ പ്ലസ്
backup
May 11 2016 | 07:05 AM
നീലേശ്വരം: ഒറ്റമുറി വീട്ടില്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ച് ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ അപര്‍ണ നേടിയത് മുഴുവന്‍ എ പ്ലസ്. നീലേശ്വരം നഗരസഭയിലെ പാലക്കാട്ട് വാര്‍ഡില്‍ പെട്ട കണിയാംപറമ്പില്‍ സ്വദേശികളായ എം.കെ രാമചന്ദ്രന്റേയും എം.സരോജിനിയുടേയും മകളാണ് ഈ കൊച്ചുമിടുക്കി. അപര്‍ണയുടെ ദുരിതം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് അപര്‍ണ പഠിച്ചത്. എസ്.എസ്.എല്‍.സിക്കും മുഴുവന്‍ എ പ്ലസ് നേടിയിരുന്ന അപര്ണയ്ക്ക് പ്ലസ് ടുവിന് സയന്‍സ് വിഷയത്തില്‍ 1137 മാര്‍ക്ക് ലഭിച്ചു.
കല്ലുകൊണ്ടു കെട്ടിയ ഒറ്റമുറി വീട്ടില്‍ തറയിലിരുന്ന് പഠിച്ചിരുന്ന അപര്‍ണയ്ക്കും അനുജത്തി അക്ഷയയ്ക്കും അധ്യാപകര്‍ സോളാര്‍ വിളക്കും മേശയും കസേരയും നല്‍കിയിരുന്നു. സുപ്രഭാതം വാര്‍ത്ത കൂടി വന്നതോടെ ഡി.വൈ.എഫ്.ഐ പാലക്കാട് യൂനിറ്റ് സൗജന്യമായി വീട്ടില്‍ വൈദ്യുതിയുമെത്തിച്ചു.
എന്‍ജിനീയറിങിനു ചേരാനാണ് അപര്ണക്കാഗ്രഹം. ദിനേശ് ബീഡി തൊഴിലാളികളായ രക്ഷിതാക്കള്‍ക്ക് നാലുസെന്റ് സ്ഥലം മാത്രമാണുള്ളത്. എന്നാല്‍ റേഷന്‍ കാര്‍ഡ് എ.പി.എല്‍ ആയതിനാല്‍ മറ്റാനുകൂല്യങ്ങളൊന്നും തന്നെ ലഭിക്കുന്നില്ല. തങ്ങള്‍ക്ക് കിട്ടുന്ന തുച്ഛമായ വേതനം കൊണ്ടാണ് ഇവര്‍ കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നത്. തങ്ങളുടെ മകളുടെ തുടര്‍പഠനം ഈ രക്ഷിതാക്കള്‍ക്കു മുന്നില്‍ ഒരു ചോദ്യചിഹ്നമായി നില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."