HOME
DETAILS
MAL
തമ്മനം-പുല്ലേപ്പടി റോഡ് വികസനം വേണമെന്ന് മേയര്‍
backup
October 12 2016 | 16:10 PM
തമ്മനം-പുല്ലേപ്പടി റോഡ് വികസനം വേഗത്തിലാക്കണമെന്ന് മേയര്‍ സൗമിനി ജെയിന് ചടങ്ങില്‍ മുഖ്യമന്ത്രിയോടും പൊതുമരാമത്ത് മന്ത്രിയോടും ആവശ്യപ്പെട്ടു.കുണ്ടന്നൂര്‍,വൈറ്റില മേല്‍പ്പാലങ്ങള്‍കൂടി യാഥാര്‍ഥ്യമായാല്‍ കൊച്ചി ഏറ്റവും മുന്‍നിരയിലെത്തുമെന്നും മേയര്‍ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ മാന്വല്‍ പരിഷ്കരിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ആധുനിക രീതികള്‍ അവലംബിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു.കാനകള്‍ക്ക് മുകളില്‍ സ്ഥാപിക്കുന്ന സ്ലാബുകളുടെ കനം കുറച്ച് നിര്‍മ്മിക്കാന്‍ നടപടിയുണ്ടാകണമെന്നും മേയര്‍ ആവശ്യപ്പെട്ടു.യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച മേല്‍പാലനിര്‍മ്മാണം യാഥാര്‍ഥ്യമായതില്‍ ഏറെ സന്തോഷമുണ്ടെന്ന് മുന്‍ പൊതുമരാമത്ത്മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."