സഊദിയില്‍ കുടുങ്ങിയ ഇടുക്കി സ്വദേശിനി നാളെ നാട്ടിലേക്ക്
ജിദ്ദ: വിസ എജന്റിന്റെ ചതിയില്‍ കുടുങ്ങി സഊദിയിലെ തബൂക്കില്‍ അകപ്പെട്ട ഇടുക്കി സ്വദേശിനി നാളെ നാട്ടിലേക്ക് തിരിക്കും. കുടുംബം പുലര്‍ത്താന്‍ മണലാരണ്യത്തില്‍ വന്ന് പത്തു മാസം നീണ്ട യാതനകള്‍ക്കും ദുരിതങ്ങള്‍ക്കും ഒടുവിലാണ് സുമനസുകളുടെ സഹായത്തോടെ മോളി സെബാസ്റ്റന്‍ നാടണയുന്നത്.
പത്തു മാസം മുമ്പാണ് തബൂക്കിലെ ഒരു യൂനിവേഴ്‌സിറ്റിയിലെ ഉദ്യോഗസ്ഥന്റെ വീട്ടില്‍ അവരുടെ മതാവിനെ നോക്കുന്നതിന് എന്നു പറഞ്ഞു എജന്റ് വിസ നല്‍കിയത്. എന്നാല്‍ ഇവിടെ എത്തിയപ്പോള്‍ മാത്രമാണ് മോളി സെബാസ്റ്റിയന് താന്‍ ചതിയില്‍ കുടുങ്ങിയ വിവരം അറിയാന്‍ കഴിഞ്ഞത്. അടുത്ത മൂന്നു വീട്ടിലെ ജോലി കൂടി ചെയ്യണമെന്ന് സ്‌പോന്‍സര്‍ അറിയിച്ചു.
ഇതേ തുടര്‍ന്ന് ഒരു വീട്ടിലെ പണി തീര്‍ത്ത് പെട്ടെന്ന് അടുത്ത വീട്ടില്‍ എത്തിയില്ലെങ്കില്‍ ശാരീരികമായും മാനസികമായും പീഡനം അനുഭവിക്കേണ്ടിവന്നതായും മോളി വീട്ടുകാരെ അറിയിച്ചു. ഇതേ തുടര്‍ന്ന് മോളിയുടെ മകന്‍ അമ്മയെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിനായി വിസ എജന്റുമായി ബന്ധപ്പെട്ടു. ഇതേ തുടര്‍ന്ന് 42,000 രൂപ തന്നാല്‍ തിരിച്ചെത്തിക്കാമെന്ന് വാഗ്ദാനവുമായി എജന്റ് അഭിലാഷ് പണം വാങ്ങുകയും ചെയ്തു. എന്നാല്‍ അഭിലാഷ് വീണ്ടും പണം ചോദിക്കുകയും ഓരോകാരണങ്ങള്‍ പറഞ്ഞ് കമ്പളിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ നോര്‍ക്കയിലും സഊദിയിലെ സമൂഹിക സംഘടനകളെയും സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സഊദിയിലെ സാമൂഹിക സംഘടനകളുടെയും സുമനസുകളുടെയും നേതൃത്വത്തില്‍ നടത്തിയ പരിശ്രമത്തെ തുടര്‍ന്നാണ് മോളി സെബാസ്റ്റന്‍ നാടണയാന്‍ സഹായകമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."