മലയാളിയായ മേഘാലയിലെ പൊലിസുകാരന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം
മണ്ണാര്‍ക്കാട്: മലയാളിയായ മേഘാലയയിലെ പൊലിസുകാരന് വിശിഷ്ട സേവനത്തിനുളള രാഷ്ട്രപതിയുടെ പുരസ്‌കാരത്തിന് അര്‍ഹനായി. കുമരംപുത്തൂര്‍ പയ്യനെടം അരക്കുപറമ്പില്‍ വീട്ടില്‍ ദാമോദരന്‍ എഴുത്തശ്ശന്‍ - ദേവകി അമ്മ ദമ്പതികളുടെ മകന്‍ എ.പി ജനാര്‍ദനാണ് ബഹുമതി ലഭിച്ചത്.
കേരളത്തിലെ സി.ഐ റാങ്കിന് സമാനമായ ആമ്ഡ് ബ്രാഞ്ച് ഇന്‍സ്‌പെക്ടറായാണ് ജനാര്‍ദനന്‍ കഴിഞ്ഞ ആറു വര്‍ഷമായി മേഘാലയയിലെ വെസ്റ്റ് ഗാരോ ഹില്‍സ് തുറ ജില്ലയില്‍ സേവനം ചെയ്ത് വരുന്നത്. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലി ലഭിച്ച ജനാര്‍ദനന്‍ കഴിഞ്ഞ 27 വര്‍ഷമായി മേഘാലയ സ്റ്റേറ്റ് പൊലിസിലാണ്. കോണ്‍സ്റ്റബിളായി 1989 ഡിസംബര്‍ ഒന്നിന് ജോലിയില്‍ പ്രവേശിച്ച ജനാര്‍ദന്‍ 1997 ല്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ക്ലര്‍ക്കും, 2005ല്‍ സബ് ഇന്‍സ്‌പെക്ടറുമായി. 2011 ഏപ്രില്‍ ഒന്നിനാണ് ആമ്ഡ് ബ്രാഞ്ച് ഇന്‍സ്‌പെക്ടറായത്. പഠന കാലത്ത് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, പാലക്കാട് ജില്ല ടീം അംഗവുമായിരുന്നു. 1985ല്‍ സംസ്ഥാന അന്തര്‍ സര്‍വ്വകലാശാല കായികമേളയില്‍ 5000, 1500 മീറ്റില്‍ ഒന്നാം സ്ഥാനവും 800ല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 1986ല്‍ പാലായില്‍ നടന്ന 30ാമത് സംസ്ഥാന അമച്വര്‍ അത്‌ലറ്റിക് മീറ്റില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ സ്റ്റേറ്റ് റെക്കോര്‍ഡും നേടിയിട്ടുണ്ട്.
സംസ്ഥാനത്തിനകത്ത് സേവനം ചെയ്യുന്ന 11 പേരടക്കം മലയാളികളായ 23 പേര്‍ക്കാണ് ഈ വര്‍ഷം വിശിഷ്ട സേവനം നടത്തിയതിനുളള രാഷ്ട്രപതി അവാര്‍ഡ് ലഭിച്ചത്. ഭാര്യ ഇന്ദിര മണ്ണാര്‍ക്കാട് എം.ഇ.ടി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."