ആളിയാര്‍ മണക്കടവില്‍ തമിഴ്‌നാട് വിടുന്ന വെള്ളം അളന്നെടുക്കാനുള്ള മീറ്റര്‍ കേടായിട്ട് വര്‍ഷങ്ങള്‍
പാലക്കാട്: ആളിയാര്‍ ഡാമില്‍ നിന്നും തുറന്നു വിടുന്ന വെള്ളം അളന്നെടുക്കാന്‍ തമിഴ്‌നാട്ടിലെ മണക്കടവില്‍ കേരളം സ്ഥാപിച്ച വെള്ളമളക്കാനുളള യന്ത്രം കേടുവന്നിട്ട് വര്‍ഷങ്ങളായി.
ഇപ്പോള്‍ തമിഴ്‌നാട്ടിലെ ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന കണക്ക് വാങ്ങി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയാണ് ചെയ്യുന്നത്. മണക്കടവില്‍ നേരിട്ടുപോയി വിടുന്ന വെള്ളത്തിന്റെ കണക്കെടുക്കാന്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്ത അവസ്ഥയും ഉണ്ട.്
മണക്കടവില്‍ മീറ്റര്‍ സ്ഥാപിച്ച സ്ഥലത്തു എത്താതിരിക്കാന്‍ തമിഴ്‌നാട് 500 മീറ്റര്‍ അകലെചുറ്റുവേലി കെട്ടി ഗേറ്റ് സ്ഥാപിച്ചു പൂട്ടിയിട്ടിട്ടുണ്ട്. ഇതിനകത്തു കയറണമെങ്കില്‍ അവരുടെ അനുമതിയും വേണം. അതുകൊണ്ടു തമിഴ്‌നാട് നല്‍കുന്ന കണക്കിനെ കേരളത്തിലെ ഉദ്യോഗസ്ഥര്‍ആശ്രയിക്കുന്നു
തിങ്കളാഴ്ച മുതല്‍ തമിഴ്‌നാട് 300 ഘനയടി വെള്ളം വിട്ടുനല്‍കാന്‍ പൊള്ളാച്ചിയില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്നലെ മണക്കടവില്‍ എത്തിയത് 250 ല്‍താഴെ ഘനയടി വെള്ളമാണ് എത്തിയതെന്ന് മണക്കടവില്‍ വെള്ളം അളന്നു വിടുന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."