കാബൂളില്‍ ശീഈ പള്ളിയിലെ സ്ഫോടനത്തില്‍ 14 മരണം
കാബൂള്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനത്ത് ആശുറാ ദിനത്തില്‍ ശീഈ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 14 പേര് കൊല്ലപ്പെട്ടു. പള്ളിയിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് സ്വാദിഖ് സിദ്ദീഖി പറഞ്ഞു. പൊലിസ് യൂനിഫോമിലെത്തിയ ചാവേറാണ് പൊട്ടിത്തെറിച്ചതെന്ന് പൊലിസ് പറഞ്ഞു.
പടിഞ്ഞാറന്‍ കാബൂളിലെ കാര്‍ത്തെ സാഖി പള്ളിയിലാണ് സ്ഫോടനം. നേരത്തെ തീവ്രവാദി ആക്രമണമുണ്ടായ കാബൂള്‍ യൂനിവേഴ്സിറ്റിക്ക് സമീപമാണ് പള്ളി. സ്ഫോടനത്തിനു മുമ്പ് അക്രമിയെ പൊലിസ് വെടിവച്ചുവീഴ്ത്തിയെന്നും തുടര്‍ന്നാണ് സ്ഫോടനം നടന്നതെന്നും ദൃസാക്ഷികള്‍ പറഞ്ഞു. ഇയാളില്‍ നിന്ന് പിസ്റ്റലും എ.കെ 47 തോക്കുകളും കണ്ടെടുത്തു. ഇയാള്‍ വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തതായും ദൃസാക്ഷികള്‍ പറഞ്ഞു. എന്നാല്‍ രണ്ടു പേരാണ് ആക്രമണം നടത്തിയതെന്നായിരുന്നു ആഭ്യന്തരമന്ത്രാലയം ആദ്യം പറഞ്ഞത്.
ഒരു പൊലിസുകാരന് ഉള്‍പ്പെടെ 14 പേരാണ് കൊല്ലപ്പെട്ടത്. 30 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും സുരക്ഷാസേന പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്കി. അഫ്ഗാനില്‍ മൂന്ന് കോടിയോളം ശീഈ മുസ്ലിംകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."