സംസ്ഥാനത്ത് ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍; കണ്ണൂരില്‍ സുരക്ഷ ശക്തം
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ ബി.ജെ.പി പ്രവര്ത്തകന് കൊലചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരേയാണ് ഹര്‍ത്താല്‍. ആശുപത്രി, പാല്, പത്രം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ കണ്ണൂരില്‍ ശക്തമായ സുരക്ഷയാണ് പൊലിസ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് മുഴുവന്‍ പൊലിസ് നിരീക്ഷണം ശക്തമാക്കി.
ഹാജിമാരെ ബാധിക്കില്ല
കോഴിക്കോട്: ഇന്നത്തെ ഹര്‍ത്താല്‍ ഹജ്ജ് യാത്രക്കാരെ ബാധിക്കില്ലെന്ന് ബി.ജെ.പി പ്രസിഡന്റ് കുമ്മനം രാജശേഖരന് അറിയിച്ചു. ഹജ്ജ് കമ്മിറ്റി ചെയര്മാന് കോട്ടുമല ടി.എം ബാപ്പുമുസ്്ലിയാരുമായി നടത്തിയ ചര്‍ച്ചയിലാണ് കുമ്മനം ഉറപ്പ് നല്‍കിയത്.ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട വാഹനങ്ങളില്‍ ഹജ്ജ് യാത്ര എന്ന സ്റ്റിക്കര്‍ പതിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."