റോഡ് പൊട്ടിപ്പൊളിഞ്ഞു; യാത്ര ദുരിതമാകുന്നു
ഫറോക്ക്: കരുവന്‍തിരുത്തി റോഡ് ജങ്ഷനിലെയും രായിച്ചന്‍ വളവിലെയും റോഡ് പൊട്ടിപ്പൊളിഞ്ഞു യാത്ര ദുരിതമാകുന്നു. ചെറുതും വലുതമായ വാഹനങ്ങള്‍ ഇടതടവില്ലാതെ ഓടുന്ന റോഡ് കുണ്ടും കുഴിയുമായതോടെ ഗതാഗത സതംഭനവും പതിവായി.
കോഴിക്കോട് - എറണാകുളം റൂട്ടില്‍ 30 കിലോമീറ്റര്‍ ദൂരം കുറവുളള റോഡായതിനാല്‍ ചരക്കുവാഹനങ്ങളടക്കം ദീര്‍ഘദൂര വാഹനങ്ങള്‍ കരുവന്‍തിരുത്തി റോഡ് വഴിയാണ് യാത്ര. ഫറോക്ക് ടൗണ്‍,ചെറുവണ്ണൂര്‍, കരുവന്‍തിരുത്തി എന്നീ മൂന്ന് സ്ഥലങ്ങളിലേക്കുളള റോഡ് ജങ്ഷനും തൊട്ടടുത്ത് കരുവന്‍തിരുത്തി റോഡിലുമാണ് റോഡ് പൊളിഞ്ഞു വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്.
മൂന്ന് മാസം മുന്‍പാണ് റോഡിലെ കുഴികളടച്ചു നന്നാക്കിയത്. പതിവായി റോഡ് പൊട്ടിപ്പൊളിയുന്ന സ്ഥലം പാച്ച്‌വര്‍ക്ക് മാത്രം നടത്തിയതാണ് റോഡ് എളുപ്പത്തില്‍ തകരാന്‍ കാരണം.
പെതുവെ ഗതാഗത കുരുക്കുളള റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ മണിക്കൂറുകള്‍ ഇടവിട്ട് ഗതാഗത സ്തംഭനമാണ് ഇവിടെ ഇപ്പോള്‍.വല്ലാര്‍പാടത്തേക്കുളള കൂറ്റന്‍ ട്രക്കുകളടക്കം മണിക്കൂറുകള്‍ റോഡില്‍ കുരുങ്ങുമ്പോള്‍ ഇതിനിടയില്‍പ്പെട്ടു സാധാരണ യാത്രക്കാര്‍ക്കും പ്രദേശത്തുകാര്‍ക്കും യഥാസമയം ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയാതെ ദുരിതത്തിലാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."