മസ്തിഷ്‌ക രോഗമുള്ള കുട്ടികള്‍ക്കായി 'ഒപ്പം' പദ്ധതി
ഫറോക്ക്: മസ്തിഷ്‌ക രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കായി കല്ലംപാറ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 'ഒപ്പം' പദ്ധതി ആരംഭിച്ചു. ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം കോഴിക്കോട് മഡോറ ഹോട്ടലില്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിയുള്ളവര്‍ അവഗണിക്കപ്പെടുന്ന സാഹചര്യം ഇല്ലാതാക്കാന്‍ ജനകീയ മുന്നേറ്റങ്ങളിലൂടെ മാത്രമേ സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു. മസ്തിഷ്‌ക രോഗങ്ങള്‍ പിടിപെട്ടവര്‍ക്കായി ജില്ലാഭരണകൂടത്തിന്റെ പദ്ധതി ഉടന്‍ ആരംഭിക്കും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെപ്പോലുള്ളവര്‍ ജാതി-രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രസ്റ്റ് ചെയര്‍മാന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. മ
ാധ്യമപ്രവര്‍ത്തകന്‍ മഹേഷ് ഗുപ്തന്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എന്‍.സി അബൂബക്കര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സുരേഷ് ബാബു, ഡോ. റോഷന്‍ ബിജ്‌ലി, ടി.കെ മുഹമ്മദ് യൂനുസ്, പ്രകാശ് ജ്യോതിപ്രകാശ്, എം.പി കബീര്‍, പി.കെ സലാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."