കൊലക്കത്തി രാഷ്ട്രീയം അവസാനിപ്പിക്കണം: കെ.പി.എ മജീദ്
കോഴിക്കോട്: കേരളത്തിലെ കൊലക്കത്തി രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ഭരണകൂടം മുന്‍കൈയെടുക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് ഇന്നലെ ഒരു ചെറുപ്പക്കാരന്‍ കൊലചെയ്യപ്പെട്ടത്. കണ്ണൂരില്‍ മാര്‍കിസ്റ്റുകളും ബി.ജെ.പിയും മത്സരിച്ച് ആളെ കൊല്ലുകയാണ്. വോട്ട് ചെയ്ത ജനത്തെ പരിഹസിച്ച് കൈയൂക്ക് കാണിക്കുന്നവര്‍ ഇതിനു മറുപടി പറയേണ്ടിവരും.
മനുഷ്യജീവനു വിലയില്ലാതെ രാഷ്ട്രീയ വിധ്വേഷത്തിന്റെ പേരില്‍ നടക്കുന്ന അറുംകൊലക്കെതിരേ ശക്തമായ നടപടിക്ക് പൊലിസും ആഭ്യന്തര വകുപ്പും തയാറാകണം. പാടത്തു ജോലി, വരമ്പത്ത് കൂലി സിദ്ധാന്തവുമായി ചോരക്കളിയുമായി ഭരണകക്ഷി തന്നെ മുന്നോട്ടു പോകുന്നത് അത്യന്തം ഗൗരവതരമാണ്. ഇതിന് അറുതി ഉണ്ടായില്ലെങ്കില്‍ സാംസ്‌കാരിക കേരളം തലകുനിക്കേണ്ടി വരും. കണ്ണൂരില്‍ സമാധാനം ഉറപ്പാക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും വാര്‍ത്താകുറിപ്പില്‍ കെ.പി.എ മജീദ് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."