വെട്ടേറ്റു മരിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ റിമിത്തിന്റെ മൃതദേഹം സംസ്‌കരിച്ചു
മട്ടന്നൂര്‍: പിണറായിയില്‍ വെട്ടേറ്റു മരിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ റിമിത്തിന്റെ മൃതദേഹം മട്ടന്തര്‍ - ചവശ്ശേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബി.ജെപി നേതാക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം തലശ്ശേരിയിലും സ്വദേശമായ പിണറായിയിലെ വീട്ടിലും പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് പിതാവിന്റെ ചാവശ്ശേരി ആവട്ടിയിലെ വീട്ടില്‍ ഉച്ചക്ക് ഒരു മണിയോടെ വിലാപയാത്രയായിഎത്തിച്ചത്. വീടിന് സമീപത്ത് പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ടില്‍ പൊത ദര്‍ശനത്തിനു വെച്ചു' രണ്ടര മണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചത് 'വര്‍ഷങ്ങള്‍ക്ക് മുമ്പ് സി.പി.എം - ബി.ജെ.പി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സി. ഉത്തമന്റെ മകനാണ് രമിത്ത്. വിലാപയാത്രയായി കൊണ്ടുവരുന്ന വഴിയില്‍ കരേറ്റ, മട്ടന്തര്‍ ടൗണ്‍ എന്നീ സ്ഥലങ്ങളിലും പൊതുദര്‍ശനത്തിനു വച്ചു. ബി.ജെ.പി - ആര്‍.എസ്.എസ് നേതാക്കളായ നളിന്‍ കുമാര്‍ കട്ടിയില്‍ എം.പി (മംഗലാപുരം) വി.മുരളീധരന്‍, പി.കെ.കൃഷണദാസ്, എ.എന്‍ രാധാകൃഷണന്‍, കെ.സുരേന്ദ്രന്‍, കെ.പി ശ്രീശന്‍, ഗോപാലന്‍കുട്ടി മാസ്റ്റര്‍ ,കെ.കെ.ബാലറാം, പി.എന്‍ ഹരി കൃഷ്ണന്‍, കെ.സുദര്‍ശനന്‍, വല്‍സന്‍ തില്ലങ്കേരി, പി. സത്യപ്രകാശ് എന്നിവര്‍ വിട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു വന്‍ പൊലിസ് സുരക്ഷയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."