HOME
DETAILS
MAL
കേബിളുകള്‍ തകരാറാക്കുന്ന പ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവ്
backup
May 11 2016 | 08:05 AM
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങള്‍ക്ക് ടെലഫോണുകള്‍, മൊബൈല്‍ ഫോണുകള്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തുടങ്ങിയ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതിനാല്‍ ഇത്തരം സംവിധാനങ്ങള്‍ തകരാറാക്കുന്ന പ്രവൃത്തികള്‍ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ എസ്. വെങ്കടേശപതി ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്ന മെയ് 30 വരെ ടെലഫോണ്‍ ലൈന്‍ ഇടുന്നതിനോ മറ്റ് ആവശ്യങ്ങള്‍ക്കോ റോഡിന്റെ വശങ്ങള് കുഴിക്കാന്‍ പാടില്ല.
മൊബൈല്‍ സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രചാരണങ്ങള്‍ എന്നിവയ്ക്കടക്കമുള്ള വാഹന ഗതാഗതത്തിനും റോഡിന്റെ വശങ്ങളില് കുഴിക്കുന്നതു മൂലം ബുദ്ധിമുട്ടു നേരിടുന്നതും മറ്റ് അപകട സാധ്യതകളും പരിഗണിച്ചാണ് നടപടി. അടിയന്തര ാഹചര്യങ്ങളില്‍ പ്രവൃത്തികള്‍ നടത്തുന്നതിന് ജില്ലാ കലക്ടറില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം.
വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിനുള്ള നിര്‍മാണ പ്രവൃത്തികള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇത്തരം ആവശ്യങ്ങള്‍ക്ക് കുഴിയെടുക്കുന്നതിനു മുന്‍പു ബന്ധപ്പെട്ട ബി.എസ്.എന്‍.എല്‍. അധികാരികളില്‍ നിന്നു മുന്‍കൂര്‍ അനുമതി വാങ്ങി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു പ്രവൃത്തികള്‍ നടത്തേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."