HOME
DETAILS

പാലക്കാട്ട് ഹര്‍ത്താല്‍ പൂര്‍ണം അങ്ങിങ്ങ് അക്രമങ്ങള്‍

  
backup
October 13 2016 | 19:10 PM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d


പാലക്കാട്: ബി.ജെ.പിയുടെ ഹര്‍ത്താലില്‍ പാലക്കാട്ട് ജനജീവിതം സ്തംഭിച്ചു. കണ്ണൂരിലെ പിണറായിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു നടത്തിയ ഹര്‍ത്താലില്‍ അങ്ങിങ്ങ് അക്രമം ഉണ്ടായി. ഒറ്റപ്പാലം കണ്ണിയംപുറത്ത് ബി.ജെ.പി-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കണ്ണിയംപുറം സ്വദേശികളായ കിരണ്‍, സുജിത്, ശിവരാജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒറ്റപ്പാലത്തെ പ്രാദേശിക ചാനലിന്റെ ക്യാമറമാന്‍ കൃഷ്ണപ്രസാദിന്റെ (19) കേള്‍വി ശക്തിയാണ് നഷ്ടമായത്.
ഹര്‍ത്താലിനോടനുബന്ധിച്ച് ഇന്നലെ രാവിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെയാണ് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പ്രകടനത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.എമ്മിന്റെ കൊടിതോരണങ്ങള്‍ നശിപ്പിച്ചിരുന്നു. ഇതെ തുടര്‍ന്ന് ഇതുചോദിക്കാന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചെന്നതാണ് സംഘര്‍ഷത്തിനുകാരണമായത്. മാരകായുധങ്ങളുമായി പരസ്പരം അക്രമം നടത്തിയതോടെ ഒറ്റപ്പാലവും പരിസരവും ഭീതിയുടെ പിടിയിലായി. വന്‍ പൊലിസ് സംഘമെത്തി അക്രമികളെ തുരത്തിയോടിച്ചു. സംഭവസ്ഥലത്ത് ഇപ്പോഴും പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.
ഹര്‍ത്താലുമായി ബന്ധപ്പെട്ട് ചിലയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചിതലിയില്‍ കല്ലട ബസിനുനേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. സംഭവത്തില്‍ ബസിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു.
ആലത്തൂര്‍ പാടൂരില്‍ കോഴിക്കടയ്ക്കു നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ അക്രമണമുണ്ടായി. പാലക്കാട് നഗരത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ചെറിയ തോതില്‍ പ്രശ്‌നങ്ങളുണ്ടായി. പ്രതിഷേധക്കാര്‍ മറ്റു പാര്‍ട്ടികളുടെ ഫ്‌ളകസുകളും ബാനറുകളും കൊടിതോരണങ്ങളും കീറി നശിപ്പിച്ചു.
രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ നടത്തിയ ഹര്‍ത്താലില്‍ പാലക്കാട്ട് കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില വളരെ കുറവായിരുന്നു. ഇരുചക്രവാഹനങ്ങള്‍ പേരിനു മാത്രമെ നിരത്തിലിറങ്ങിയുളളു.
ജില്ലയുടെ പല ഭാഗങ്ങളിലും ബി.ജെ.പി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. ഇതെ തുടര്‍ന്ന് ചിലയിടങ്ങളില്‍ വാക്കുതര്‍ക്കങ്ങളും അരങ്ങേറി. പൊലിസിന്റെ ഇടപെടലുകള്‍മൂലമാണ് പലയിടത്തും സംഘര്‍ഷമൊഴിവായത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊലിസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്. വാഹനംകിട്ടാതെ വലഞ്ഞവരെ തങ്ങളുടെ വാഹനത്തില്‍ പൊലിസ് ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചു.
മണ്ണാര്‍ക്കാട് അങ്ങിങ്ങ് ചെറിയ സംഘര്‍ഷങ്ങള്‍. നൊട്ടമലയിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. തെങ്കരയിലെ സി.ഐ.ടി.യുവിന്റെ വിശ്രമ കേന്ദ്രം തകര്‍ത്തു.
ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് റോഡിലിറങ്ങിയത്. നൊട്ടമലയില്‍ തുറന്ന ചായക്കട അടപ്പിക്കാനുളള ശ്രമത്തിനിടെയാണ് ബി.ജെ.പി പ്രവര്‍ത്തകരും നാട്ടുകാരില്‍ ചിലരും തര്‍ക്കമുണ്ടായതും, സംഘട്ടനത്തില്‍ കലാശിച്ചതും.
സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരായ പ്രമോദ് (29), പ്രജിത്ത് (20) എന്നിവര്‍ക്കും, സംഘര്‍ഷമൊഴിവാക്കാന്‍ചെന്ന പ്രദേശവാസികളായ നൗഫല്‍ (22), റഷീദ് (46) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന ഓട്ടോറിക്ഷയെ ടൗണില്‍ ഒരു സംഘം അടിച്ചു തകര്‍ത്തു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയൻ പ്രസിഡന്‍റ് ബഷാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  4 days ago
No Image

സംസ്ഥാനത്തെ തദ്ദേശഭരണ സമിതികളെ നാളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും; സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുകയടക്കം ലക്ഷ്യം

Kerala
  •  4 days ago
No Image

മുനമ്പം: സാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ് നിലപാട്; കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

Kerala
  •  4 days ago
No Image

ഇരവിമംഗലം ഷഷ്ഠിക്കിടെ നാട്ടുകാരും പൊലിസും തമ്മിൽ സംഘർഷം; ഏഴ് പേർക്ക് പരിക്ക്

Kerala
  •  4 days ago
No Image

നിഖാബ് നിരോധനം: പി എസ് എം ഒ മാനേജ്‌മെന്റ്  നിലപാട് പ്രതിഷേധാര്‍ഹം : എസ് കെ എസ് എസ് എഫ്

Kerala
  •  4 days ago
No Image

തിരുവനന്തപുരത്ത് ഓഡിറ്റോറിയത്തിന് അകത്ത് പഴകിയ മൃതദേഹം കണ്ടെത്തി

Kerala
  •  4 days ago
No Image

കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  4 days ago
No Image

'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്‌റാഈല്‍ സൈനികന്‍

International
  •  4 days ago
No Image

മുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്

Kerala
  •  4 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  4 days ago