കൊലപാതക രാഷ്ട്രീയം അമിത്ഷാക്കും യെച്ചൂരിക്കും ചെന്നിത്തല കത്തയച്ചു
ന്യൂഡല്‍ഹി: കേരളത്തില്‍ ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. കൊലപാതകങ്ങളുടെ എണ്ണം കൂട്ടാന്‍ ബി.ജെ.പിയും സി.പി.എമ്മും ഓരോ ദിവസവും മത്സരിക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഇരുപാര്‍ട്ടികളും വീടുകയറിപ്പോലും ആക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
രണ്ടു പാര്‍ട്ടികളുടെയും നേതൃത്വത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയാണിപ്പോള്‍. അക്രമങ്ങള്‍ അരങ്ങേറുന്ന പ്രദേശത്തെ പൊലിസ് ഉദ്യോഗസ്ഥന്‍ തന്നെ തങ്ങളുടെ നിസ്സഹായാവസ്ഥ തുറന്നുപറയുന്നു.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു.
എന്നാല്‍, ഭരണമാറ്റം ഉണ്ടായതോടെ സ്ഥിതിഗതികള്‍ വഷളായതായും കത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."