നാട്ടിലേക്ക് തിരിച്ച ബി.എസ്.എഫ് ജവാന്‍ ചെന്നെയില്‍ റോഡരികില്‍ വീണ് മരിച്ചു
യാത്രതിരിച്ചത് സഹോദരന്റെ മനസമ്മതത്തില്‍ പങ്കെടുക്കാന്‍
പാലാ: നാട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ ചെന്നൈയില്‍ വച്ച് റോഡരികില്‍ വീണതിനെത്തുടര്‍ന്ന് മരിച്ച ബി.എസ്.എഫ ്ജവാന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഏഴാച്ചേരി കണ്ടത്തില്‍ പരേതനായ ജോസിന്റെ മകന്‍ ജോസി ജോസഫ്(34)ആണ് മരിച്ചത്. കഴിഞ്ഞ ഒന്‍പതിന് ചെന്നൈ റെയില്‍വേ സ്‌റ്റേഷനു സമീപം റോഡരുകിലാണ് ജോസി വീണത്. വീഴ്ചയുടെ ആഘാതത്തില്‍ അബോധാവസ്ഥയിലായ ഇദ്ദേഹത്തെ ചെന്നൈ പൊലിസും നാട്ടുകാരും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ബി.എസ്.എഫ് ജവാന്‍ കൂടിയായ സഹോദരന്‍ ജോമിയുടെ മനസമ്മത ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു ജോസി നാട്ടിലേക്ക് തിരിച്ചത്.
ചെന്നൈ റെയില്‍വേ സ്‌റ്റേഷനില്‍ ഒന്‍പതിന് രാവിലെയാണ് ജോസി എത്തിയത്. തുടര്‍ന്ന് വൈകിട്ട് കേരളത്തിലേക്കുള്ള ട്രെയിനില്‍ യാത്ര തുടരുവാനായിരുന്നു ഉദ്ദേശിച്ചത്. അതിനിടയില്‍ നഗരത്തിലേക്കിറങ്ങിയപ്പോള്‍ വഴിയരികിലെ സ്ലാബില്‍ തട്ടി വീഴുകയായിരുന്നുവെന്നാണ് നാട്ടില്‍ ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജോസി പത്താം തിയതി ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു. പത്തിന് നടന്ന മനസമ്മത ചടങ്ങില്‍ ജോസി എത്താത്തതിനെത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടയില്ല. ഇതിനിടയില്‍ ചെന്നൈ പൊലിസ് കുടുബാംങ്ങളെ വിവരമറിയിക്കുകയായിരുന്നു. നാഗാലാന്‍ഡില്‍ ആണ് ജോസി ജോലി ചെയ്തിരുന്നത്.
ഭാര്യ: നീതു ആലപ്പുഴ പൂന്തോപ്പ് അഞ്ചില്‍ പുത്തന്‍ചിറയില്‍ കുടുംബാഗം. ഡല്‍ഹിയില്‍ നഴ്‌സാണ.് മകള്‍: മരിയ, അമ്മ: മേരിക്കുട്ടി.സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് അന്ത്യാളം സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."