HOME
DETAILS

വിസ്മൃതിയിലാകുന്ന മലയാള അക്കങ്ങളെ കാത്തുസൂക്ഷിക്കുന്ന കര്‍ഷകന്‍

  
backup
October 13 2016 | 23:10 PM

%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b5%83%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3

കൊച്ചി: ശ്രേഷ്ഠഭാഷാ പദവി ലഭിച്ച മലയാളത്തിന് മഹത്വങ്ങള്‍ ഏറെയുണ്ട്. ദേശീയ ഭാഷയായി ഉള്‍പ്പെടുത്തിയതാകട്ടെ തനതായ വ്യക്തിത്വം ഉള്ളതുകൊണ്ടും. എന്നാല്‍ മലയാള അക്കങ്ങള്‍ ഏതെന്ന് ചോദിച്ചാല്‍ അറിയാത്തവരാണ് പലരും. എന്നാല്‍ വിസ്മൃതിയിലായിക്കൊണ്ടിരിക്കുന്ന മലയാള അക്കങ്ങളെ ബുക്കിലെഴുതി കാത്തുസൂക്ഷിക്കുകയാണ് ഇടുക്കി നെടുങ്കണ്ടം കോയിക്കല്‍ വീട്ടില്‍ സെബാസ്റ്റിയന്‍ എന്ന കര്‍ഷകന്‍.
 പ്രചാരത്തിലില്ലാത്ത മലയാള അക്കങ്ങളെ സെബാസ്റ്റ്യന്‍ കണ്ടെത്തുന്നത് വണക്കമാസം പുസ്തകത്താളുകളിലാണ്. ഈ പുസ്തകത്തിലെ ഓരോ പേജും മലയാള അക്കത്തിലാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ആദ്യ പത്ത് അക്കങ്ങള്‍ കൃത്യമായി ലഭിച്ചതിനെതുടര്‍ന്ന് ബാക്കി അക്കങ്ങള്‍ എഴുതി കാത്തുസൂക്ഷിക്കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു ഈ കര്‍ഷകന്‍.
വലിയ രജിസ്റ്റര്‍ ബുക്ക് വാങ്ങി കോളങ്ങള്‍ വരച്ച് അക്കങ്ങള്‍ എഴുതി തുടങ്ങി. 20 ബുക്കുകളിലായി ഒന്നുമുതല്‍ രണ്ട് ലക്ഷത്തി പതിനെണ്ണായിരം വരെയാണ് ഇപ്പോള്‍ എഴുതി സൂക്ഷിച്ചിരിക്കുന്നത്. വരുംതലമുറയ്ക്കുവേണ്ടി എന്തെങ്കിലും കരുതിവയ്ക്കുകകൂടിയാണ് സെബാസ്റ്റ്യന്‍ ചെയ്യുന്നത്. മലയാളഅക്കങ്ങള്‍ എഴുതാവുന്നിടത്തോളം എഴുതി സൂക്ഷിക്കുമെന്നാണ് സെബാസ്റ്റിയന്‍ പറയുന്നത്. പഴമ നിലനിര്‍ത്തുന്ന പല വസ്തുക്കളും സെബാസ്റ്റ്യന്റെ ശേഖരത്തിലുണ്ട്. 520ലെ റോമന്‍ നാണയം,1840ലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു രൂപ, വിവിധ രാജ്യങ്ങളുടെ കറന്‍സികള്‍, 25പൈസയുടെ മുദ്രപത്രം, ജര്‍മന്‍ വിളക്ക്, മനുഷ്യന്‍ ഇരുമ്പ് കണ്ടുപിടിക്കുന്നതിനുമുമ്പുള്ള കല്ല് , ആദിമമനുഷ്യന്റെ ആയുധം തുടങ്ങിയവയെല്ലാം സെബാസ്റ്റ്യന്റെ ശേഖരത്തിലുണ്ട്. മൂന്ന് മക്കളും ഭാര്യയും അടങ്ങുന്നതാണ് സെബാസ്റ്റ്യന്റെ കുടുംബം. നെടുങ്കണ്ടം സര്‍വിസ് സഹകരണ ബാങ്കിലെ ലോക്കറിലാണ് ഇതെല്ലാം സൂക്ഷിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയൻ പ്രസിഡന്‍റ് ബഷാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  4 days ago
No Image

സംസ്ഥാനത്തെ തദ്ദേശഭരണ സമിതികളെ നാളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും; സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുകയടക്കം ലക്ഷ്യം

Kerala
  •  4 days ago
No Image

മുനമ്പം: സാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ് നിലപാട്; കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

Kerala
  •  4 days ago
No Image

ഇരവിമംഗലം ഷഷ്ഠിക്കിടെ നാട്ടുകാരും പൊലിസും തമ്മിൽ സംഘർഷം; ഏഴ് പേർക്ക് പരിക്ക്

Kerala
  •  4 days ago
No Image

നിഖാബ് നിരോധനം: പി എസ് എം ഒ മാനേജ്‌മെന്റ്  നിലപാട് പ്രതിഷേധാര്‍ഹം : എസ് കെ എസ് എസ് എഫ്

Kerala
  •  4 days ago
No Image

തിരുവനന്തപുരത്ത് ഓഡിറ്റോറിയത്തിന് അകത്ത് പഴകിയ മൃതദേഹം കണ്ടെത്തി

Kerala
  •  4 days ago
No Image

കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  4 days ago
No Image

'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്‌റാഈല്‍ സൈനികന്‍

International
  •  4 days ago
No Image

മുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്

Kerala
  •  5 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  5 days ago