ട്രാക്കുകളിലെ വിള്ളല്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ റെയില്‍വേയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
കൊച്ചി: കറുകുറ്റി അപകടത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ റെയില്‍വേയോട് ട്രാക്കുകളിലെ വിള്ളലുകളെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പൊതുഗതാഗത സംരക്ഷണ സമതി നല്‍കിയ പരാതിയെ തുടര്‍ന്ന് ഇന്നലെ നടത്തിയ സിറ്റിങിലാണ് കമ്മിഷന്റെ നടപടി. ഷൊര്‍ണൂര്‍, തിരുവന്തപുരം പാതയില്‍ 200 ന് മുകളില്‍ വിള്ളലുകള്‍ കണ്ടെത്തിയതിനെക്കുറിച്ചാണ് കമ്മിഷന്‍ ആരാഞ്ഞിരിക്കുന്നത്. വിള്ളലുകള്‍ കണ്ടെത്തിയത് കറുകുറ്റി അപകടത്തിന് ശേഷമാണോ അതിന് മുന്‍പാണോ, അതോ കരുനാഗപ്പള്ളി അപകടത്തിന് ശേഷമാണോ തുടങ്ങിയ കാര്യങ്ങളിലാണ് പ്രധാനമായും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
ദേശിയ മനുഷ്യാവകാശ കമ്മിഷന്റെ സ്‌പെഷല്‍ റാപ്പോര്‍ട്ടര്‍ ജേക്കബ് പുന്നൂസിന്റെ അധ്യക്ഷതയിലാണ് സിറ്റിങ് നടന്നത്. കറുകുറ്റി അപകടത്തിന് ശേഷം ഈ മേഖലയില്‍ സ്പീഡ് കുറക്കാന്‍ കാരണമെന്താണന്നും കമ്മിഷന്‍ ആരാഞ്ഞു. ജീവനക്കാരുടെ കുറവുകൊണ്ടാണോ ഇത്തരം സംഭവങ്ങള്‍ എന്നതിനെക്കുറിച്ചും റെയില്‍വേ വിശദീകരണം നല്‍കണം.
അപകടത്തിന് ശേഷം ട്രാക്ക് പരിശോധിച്ച് ചീഫ് ട്രാഫിക്ക് എന്‍ജിനിയര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ കോപ്പിയും റെയില്‍വേ സമര്‍പ്പിക്കണം. യാത്രക്കാരുടെ പരാതി ഉണ്ടാകാതിരിക്കാനാണോ റെയില്‍വേ ഈ മേഖലയില്‍ വേഗത കുറക്കാതിരുന്നത്, കേരളത്തിലെ ബോഗികളും പഴയതും ദ്രവിച്ചതുമാകാന്‍ കാരണമെന്താണെന്ന കാര്യങ്ങളിലും വിശദീകരണം നല്‍കണം. ദക്ഷിണ റെയില്‍വേ തിരുവന്തപുരം, ഷൊര്‍ണൂര്‍ ഡിവിഷന്‍ മാനേജര്‍മാര്‍, സീനിയര്‍ മെക്കാനിക്കല്‍ മാനേജര്‍മാര്‍ എന്നിവര്‍ സിറ്റിങില്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."