HOME
DETAILS
MAL
ജയരാജന് പകരം സുരേഷ് കുറുപ്പ്?
backup
October 14 2016 | 01:10 AM
എ.കെ ബാലന് വ്യവസായ മന്ത്രിയാകും
തിരുവനന്തപുരം: വ്യവസായ മന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി ജയരാജന് പടിയിറങ്ങിയാല്‍ ഏറ്റുമാനൂര്‍ എം.എല്‍.എ സുരേഷ് കുറുപ്പ് മന്ത്രിസഭയിലേയ്ക്ക് വരുമെന്ന് സൂചന. ഇന്ന് നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമുണ്ടാകുമെന്നറിയുന്നു. എ.കെ ബാലനായിരിക്കും ഇനി വ്യവസായ വകുപ്പും പട്ടികജാതി വകുപ്പും കൈകാര്യം ചെയ്യുക. പകരമെത്തുന്ന ആള്‍ക്ക് നിലവില്‍ ബാലന് വഹിച്ചിരുന്ന വകുപ്പില്‍ സാംസ്കാരികവും പാര്‍ലമെന്ററികാര്യവും ജയരാജന് വഹിച്ചിരുന്ന കായികവും യൂത്ത് അഫയേഴ്സും നല്‍കിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."