HOME
DETAILS
MAL
വരള്‍ച്ച നേരിടാന്‍ ഒരുക്കങ്ങള്‍
backup
October 14 2016 | 01:10 AM
തിരുവനന്തപുരം: സംസ്ഥാനം അഭിമുഖീകരിക്കാന്‍ പോകുന്ന വരള്‍ച്ച നേരിടാന്‍ അടിയന്തര നടപടികള്‍ കൈക്കൊളളാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന വരള്‍ച്ചാ അവലോകന യോഗം തീരുമാനിച്ചു. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഊര്‍ജിതമാക്കണം.
വെള്ളം ഉപയോഗിക്കുന്നതിന് മുന്‍ഗണനാക്രമം പാലിക്കണം. അണക്കെട്ടുകളിലെ ജലവിനിയോഗം കാര്യക്ഷമമാക്കുവാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ചു.
യോഗത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, ധന മന്ത്രി ഡോ. തോമസ് ഐസക്, കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍, ജലവിഭവ മന്ത്രി മാത്യു ടി തോമസ്, ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."