അശ്രദ്ധമായി വാഹനമോടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും
തിരുവനന്തപുരം: അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും അവര്‍ക്ക് കറക്ഷന്‍ ട്രെയിനിങ് നല്‍കാനും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി.
ഡ്രൈവര്‍മാരുടെ അശ്രദ്ധമൂലമുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഗതാഗതവകുപ്പ് സെക്രട്ടറി, ഗതാഗത കമ്മിഷണര്‍, കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍, എം.ഡി എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.
അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാര്‍ക്ക് അദര്‍ ഡ്യൂട്ടി നല്‍കുന്ന സമ്പ്രദായം കെ.എസ്.ആര്‍.ടി.സിയില്‍ നിര്‍ത്തലാക്കും.
സ്പീഡ് ഗവേണറുകള്‍ മന:പൂര്‍വം അഴിച്ചുവച്ച് വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കും. നിരന്തരം അപകടമുണ്ടാക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു. വരും ദിവസങ്ങളില്‍ മോട്ടോര്‍വാഹനവകുപ്പ് കര്‍ശന പരിശോധനകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."