HOME
DETAILS

കണ്ണൂര്‍ നേതാവിനെ കേന്ദ്രമന്ത്രിയാക്കാന്‍ ആര്‍.എസ്.എസ് നീക്കം

  
backup
October 14 2016 | 01:10 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d

 

കണ്ണൂര്‍: കണ്ണൂരില്‍ നിലനില്‍പിനു ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ആര്‍.എസ്.എസ് കേന്ദ്ര ഭരണതലത്തില്‍ സ്വാധീനമുറപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നു. ആര്‍.എസ്.എസ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ഒരു കണ്ണൂരുകാരനെ കേന്ദ്രമന്ത്രിയാക്കാനാണ് ബി.ജെ.പി ഒരുങ്ങുന്നത്. സി.പി.എം അക്രമം കൂടുതല്‍ നേരിടുന്ന തലശ്ശേരി താലൂക്കില്‍ നിന്നു കേന്ദ്രമന്ത്രി വേണമെന്ന ആവശ്യം എന്‍.ഡി.എ അധികാരത്തിലെത്തിയ ശേഷം ജില്ലയിലെ ആര്‍.എസ്.എസ് നേതൃത്വം ഉയര്‍ത്തിവരുന്നുണ്ട്. ഇതു പരിഗണിച്ചാണു രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തു കേന്ദ്രസഹമന്ത്രിയാക്കാന്‍ നീക്കം തുടങ്ങിയത്. ഇതുസംബന്ധിച്ച് ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ സംസ്ഥാനത്തെ ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളുമായി ഇതിനകം തന്നെ ചര്‍ച്ച നടത്തിക്കഴിഞ്ഞു. അമിത് ഷാ ഇതിനനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നാണ് വിവരം.


കേന്ദ്ര നിയമകാര്യസഹമന്ത്രി സ്ഥാനമാണു കണ്ണൂരിലെ ആര്‍.എസ്.എസ് പ്രതിനിധിക്കു നല്‍കാനുള്ള നീക്കം. ആര്‍.എസ്.എസ് പ്രാന്ത സഹസംഘ്ചാലകും അഭിഭാഷകനുമായ കെ.കെ ബാലറാമിനെയാണു ജില്ലയിലെ ആര്‍.എസ്.എസ് നേതൃത്വം നിര്‍ദേശിച്ചതെന്ന് അറിയുന്നു. രാജ്യത്ത് മറ്റെങ്ങുമില്ലാത്ത തരത്തില്‍ ആര്‍.എസ്.എസ് കേരളത്തില്‍ ഭീഷണി നേരിടുകയാണെന്നും നേതൃത്വം വിലയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കണ്ണൂരില്‍ നിന്ന് ആര്‍.എസ്.എസ് നേതാവിനെ കേന്ദ്രഭരണത്തിന്റെ തലപ്പത്തേക്കു കൊണ്ടുവരാന്‍ നീക്കം നടത്തുന്നത്.


മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രമിത്ത് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോടു റിപ്പോര്‍ട്ടു തേടിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ക്രമസമാധാനനിലയില്‍ ഗവര്‍ണറും ആശങ്ക അറിയിച്ചു. എല്‍.ഡി.എഫ് അധികാരത്തിലേറിയതു മുതല്‍ കേരളത്തില്‍ സംഘ്പരിവാര്‍ സംഘടനകള്‍ കടുത്ത ആക്രമണം നേരിടുകയാണെന്ന വികാരം സംസ്ഥാന നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കു നേരെയുള്ള അക്രമം വര്‍ധിക്കുന്നതു പൊലിസ് പക്ഷപാതപരമായി പെരുമാറുന്നതിനാലാണെന്ന ആരോപണവും സംഘടനയ്ക്കുണ്ട്.


മുന്‍ഗണനകള്‍ മറികടന്ന് ആര്‍.എസ്.എസ് നേതാവിനെ മന്ത്രിയാക്കിയാല്‍ ബി.ജെ.പിയില്‍ ഉരുള്‍പൊട്ടലുണ്ടായേക്കും.  പി.കെ കൃഷ്ണദാസ്, വി.മുരളീധരന്‍, സി.കെ. പത്മനാഭന്‍, ശോഭാ സുരേന്ദ്രന്‍, കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ കേന്ദ്രമന്ത്രിപദം കാംക്ഷിക്കുന്നവരാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയൻ പ്രസിഡന്‍റ് ബഷാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  7 days ago
No Image

സംസ്ഥാനത്തെ തദ്ദേശഭരണ സമിതികളെ നാളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും; സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുകയടക്കം ലക്ഷ്യം

Kerala
  •  7 days ago
No Image

മുനമ്പം: സാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ് നിലപാട്; കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

Kerala
  •  7 days ago
No Image

ഇരവിമംഗലം ഷഷ്ഠിക്കിടെ നാട്ടുകാരും പൊലിസും തമ്മിൽ സംഘർഷം; ഏഴ് പേർക്ക് പരിക്ക്

Kerala
  •  7 days ago
No Image

നിഖാബ് നിരോധനം: പി എസ് എം ഒ മാനേജ്‌മെന്റ്  നിലപാട് പ്രതിഷേധാര്‍ഹം : എസ് കെ എസ് എസ് എഫ്

Kerala
  •  7 days ago
No Image

തിരുവനന്തപുരത്ത് ഓഡിറ്റോറിയത്തിന് അകത്ത് പഴകിയ മൃതദേഹം കണ്ടെത്തി

Kerala
  •  7 days ago
No Image

കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  7 days ago
No Image

'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്‌റാഈല്‍ സൈനികന്‍

International
  •  7 days ago
No Image

മുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്

Kerala
  •  7 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  7 days ago