കരുണ വേണം കശാപ്പിലും
ഗോവധ നിരോധനത്തിന് ചൂര് പകരാനും സംഘ്പരിവാറിന്റെ രാഷ്ട്രീയ അജന്‍ഡകള്‍ നടപ്പാക്കാനും ഉള്ള ശ്രമത്തിന്റെ ഭാഗമായി ചിലമീഡിയകളില്‍ അടുത്തിടെയായി നിറഞ്ഞിരിക്കുകയാണ് കശാപ്പുശാലകളും അറവ് രീതികളും. ചില ഓണ്‍ലൈന്‍ വിശാരദര്‍ ഇതില്‍ തിമിര്‍ത്താടുന്നുണ്ട്. എന്തിനും ഏതിനും ഇസ്്‌ലാമിനേയും മുസ്്‌ലിംകളേയും പ്രതിസ്ഥാനത്ത് നിര്‍ത്താനും അവര്‍ക്ക് നേരെ ആക്ഷേപങ്ങള്‍ ചൊരിയാനും ആവേശം കാണിക്കുന്നവര്‍ അറവ് ശാലകളെ കുറിച്ചുള്ള കഥ പറഞ്ഞ് ഉരുക്കളുടെ ദയനീയത വര്‍ണിച്ച് വിവാദത്തിന് മൂര്‍ച്ച കൂട്ടുകയാണ് ചെയ്യുന്നത്.
എല്ലാ ജീവജാലങ്ങള്‍ക്കും ജീവിക്കാനവകാശമുണ്ടെന്നും അവകള്‍ക്കത് വകവച്ച് നല്‍കണമെന്നുമാണ് ഇസ്്‌ലാമിക വീക്ഷണം. ജന്തുക്കളെ അവയര്‍ഹിക്കുന്ന പരിഗണനയോട് കൂടി ജീവിക്കാനനുവദിക്കണമെന്നാണ് ഇസ്്‌ലാമിന്റെ നിര്‍ദേശം. ഭൂമിയിലെ എല്ലാറ്റിനോടും കാരുണ്യം കാണിക്കണമെന്ന് ഇസ്്‌ലാം കല്‍പ്പിക്കുന്നു. നബി(സ്വ) പറഞ്ഞു: ''ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. ഉപരിലോകത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും.''(ത്വബ്‌റാനി). ''കരുണയില്ലാത്തവന് കാരുണ്യം കിട്ടുകയില്ല.''(ബുഖാരി, മുസ്്‌ലിം). ഭൂമിയിലെ ജീവികളെയെല്ലാം മനുഷ്യരെപ്പോലുള്ള സമുദായമാണെന്നാണ് ഖുര്‍ആന്‍ പറയുന്നത്: ''ഭൂമിയിലെ ഏതൊരു ജന്തുവും രണ്ടു ചിറകുകളാല്‍ പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലുള്ള ചില സമുദായങ്ങള്‍ മാത്രമാകുന്നു.''(ഖുര്‍ആന്‍ 6: 38).
ജീവനുള്ള ഏതിനെ സഹായിക്കുന്നതും പുണ്യമായാണ് പ്രവാചകന്‍ പഠിപ്പിച്ചത്: ''പച്ചക്കരളുള്ള ഏതൊരു ജീവിയുടെ കാര്യത്തിലും നിങ്ങള്‍ക്കു പുണ്യമുണ്ട്''(ബുഖാരി). ''ഒരാള്‍ ഒരു വഴിയിലൂടെ നടന്നുപോകവേ ദാഹിച്ചുവലഞ്ഞു. അയാള്‍ അവിടെ ഒരു കിണര്‍ കണ്ടു. അതിലിറങ്ങി വെള്ളം കുടിച്ചു. പുറത്തുവന്നപ്പോള്‍ ഒരു നായ ദാഹാധിക്യത്താല്‍ മണ്ണ് തിന്നുന്നതു കണ്ടു. ഈ നായക്ക് എനിക്കുണ്ടായിരുന്നപോലെ കഠിനമായ ദാഹമുണ്ട്; എന്ന് ആത്മഗതം ചെയ്ത് അയാള്‍ കിണറ്റിലിറങ്ങി. ഷൂവില്‍ വെള്ളം നിറച്ച് വായകൊണ്ട് കടിച്ചുപിടിച്ച് കരയ്ക്കുകയറി നായയെ കുടിപ്പിച്ചു. ഇതിന്റെ പേരില്‍ അല്ലാഹു അയാള്‍ക്കു പൊറുത്തു കൊടുത്തു.'' ഇതുകേട്ട് അവിടത്തെ അനുചരന്മാര്‍ ചോദിച്ചു: മൃഗങ്ങളുടെ കാര്യത്തിലും ഞങ്ങള്‍ക്കു പ്രതിഫലമുണ്ടോ? പ്രവാചകന്‍ പ്രതിവചിച്ചു: ''പച്ചക്കരളുള്ള എല്ലാറ്റിന്റെ കാര്യത്തിലും നിങ്ങള്‍ക്കു പ്രതിഫലമുണ്ട്.''(ബുഖാരി, മുസ്്‌ലിം)
മറ്റൊരു സംഭവം പ്രവാചകന്‍ ഇങ്ങനെ വിവരിക്കുന്നു: ''ഒരു നായ കിണറ്റിനുചുറ്റും ഓടിനടക്കുകയായിരുന്നു. കഠിനമായ ദാഹം കാരണം അതു ചാവാറായിരുന്നു. അതുകണ്ട ഇസ്‌റാഈല്യരില്‍പ്പെട്ട ഒരു വ്യഭിചാരി തന്റെ ഷൂ അഴിച്ച് അതില്‍ വെള്ളമെടുത്ത് അതിനെ കുടിപ്പിക്കുകയും സ്വയം കുടിക്കുകയും ചെയ്തു. അതിന്റെ പേരില്‍ അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുത്തു.''(ബുഖാരി)
ജീവികളെ ദ്രോഹിക്കുന്നത് നബി(സ്വ) ശക്തമായി വിലക്കി: ''പൂച്ച കാരണം ഒരു സ്ത്രീ ശിക്ഷിക്കപ്പെട്ടു. അവളതിനെ വിശന്നുചാകുവോളം കെട്ടിയിട്ടു. അങ്ങനെ അവര്‍ നരകാവകാശിയായി.'' (ബുഖാരി, മുസ്്‌ലിം)
''ഒരു കുരുവിയെയോ അതിനെക്കാള്‍ ചെറിയ ജീവിയെയോ അന്യായമായി വധിക്കുന്നത് അല്ലാഹുവോട് ഉത്തരം പറയേണ്ട കാര്യമാണ്. ന്യായമായ ആവശ്യമെന്തെന്ന് ചോദിച്ചപ്പോള്‍ അവിടന്ന് പറഞ്ഞു: ഭക്ഷണമുണ്ടാക്കലും ബലിയറുക്കലും കൊന്നശേഷം വെറുതെ ഉപേക്ഷിക്കാതിരിക്കലും.''(അഹ്്മദ്)
വിനോദത്തിന് ജീവികളെ കൊല്ലുന്നതും പരസ്പരം പോരടിപ്പിച്ച് മത്സരിപ്പിക്കുന്നതും പ്രവാചകന്‍ നിരോധിച്ചിരിക്കുന്നു. (മുസ്്‌ലിം, തിര്‍മിദി). '' (നസാഈ, ഇബ്‌നുഹിബ്ബാന്‍). അല്ലാഹുവിന്റെ ദാസന്മാരെ, അല്ലാഹുവിനെ ഭയപ്പെടുക, മൃഗങ്ങള്‍ക്ക് താങ്ങാവുന്നതു മാത്രം ഭാരമായി നല്‍കുക. അവയെ കൂടുതലായി വിഷമിപ്പിക്കാതിരിക്കുക. അവയ്ക്ക് നന്നായി ഭക്ഷണം നല്‍കുകയും വിശ്രമം നല്‍കുകയും ചെയ്യുക. (അബൂദാവൂദ്).
സസ്യലതാദികളോടും കരുണ വേണമെന്നാണ് പ്രവാചകാധ്യാപനം. മരത്തിനുനേരെ കല്ലെറിഞ്ഞ കുട്ടിയോട് അവിടന്ന് പറഞ്ഞു: ''ഇനിമേല്‍ നീ ഒരു മരത്തേയും കല്ലെറിയരുത്. കല്ലുകൊണ്ടാല്‍ അതിനു വേദനിക്കും.''
ജീവികളുടെ ആവാസ വ്യവസ്ഥിതിയുടെ ഭാഗമാണ് അവയുടെ ആഹാര രീതിയും. ആഹാരമില്ലാതെ ഇവിടെ ഒന്നിനും ജീവിക്കാനാവില്ല. ഓരോ ജീവിക്കും അതിന്റെ ശരീരഘടനക്കനുസൃതമായ ജീവിതരീതിയാണുള്ളത്. മുയല്‍ സസ്യഭുക്കായതിനാല്‍ അതിനനുസൃതമായ പല്ലും വയറുമാണ് അതിനുള്ളത്. സിംഹം മാംസഭുക്കായതിനാല്‍ അതിന്റെ വായയുടെയും വയറിന്റെയും ഘടന മാംസഭുക്കിനു ചേരുംവിധമാണ്. മനുഷ്യന്‍ സസ്യാഹാരവും മാംസാഹാരവും ഉപയോഗിക്കാന്‍ സാധിക്കുംവിധമുള്ള മിശ്രഭുക്കാണ്. സസ്യഭുക്കുകളായ ആട്, പശു തുടങ്ങിയവയുടെ പല്ലുകള്‍ സസ്യാഹാരം മാത്രം കഴിക്കാന്‍ കഴിയുംവിധം പരന്നതും നിരപ്പായതുമാണെങ്കില്‍ പൂര്‍ണമായും മാംസഭുക്കായ കടുവ പോലുള്ളവയുടേത് കൂര്‍ത്തതും മൂര്‍ച്ചയുള്ളതുമത്രേ. എന്നാല്‍, മനുഷ്യനു രണ്ടിനും പറ്റുന്ന വിധത്തിലുള്ള പല്ലുകളുണ്ട്. പരന്നതും നിരപ്പായതുമായ പല്ലുകളോടൊപ്പം മൂര്‍ച്ചയുള്ളവയും കൂര്‍ത്തവയുമുണ്ട്. അഥവാ, മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതുതന്നെ മിശ്രഭുക്കായാണെന്നര്‍ഥം. ദഹനേന്ദ്രിയങ്ങളുടെ സ്ഥിതിയും ഇതുതന്നെ. സസ്യഭുക്കുകള്‍ക്ക് സസ്യാഹാരം മാത്രം ദഹിപ്പിക്കാനുതകുന്നതും മാംസഭുക്കുകള്‍ക്ക് അതിനനുസൃതമായതുമാണ്. എന്നാല്‍ മനുഷ്യന്് സസ്യവും മാംസവും ദഹിപ്പിക്കും വിധമുള്ളതാണ്.
അറുക്കുമ്പോള്‍ ൃേമരവലമ (ശ്വാസനാളം), ലീെുവമഴൗ െ(അന്നനാളം ), ഷൗഴൗഹമൃ ്‌ലശി െ(കഴുത്തിനെയോ തൊണ്ടയെയോ സംബന്ധിച്ച ഞരമ്പ് പിന്നെ രമൃീശേറ മൃലേൃശല െ(കഴുത്തിലോട്ടും തലയിലോട്ടും പോകുന്ന ശുദ്ധ രക്ത വാഹിനി ) എന്നിവ മൂര്‍ച്ചയു ള്ള കത്തി കൊണ്ട് മുറിക്കണം ഇതാണ് ഇസ്്‌ലാമിലെ അറവ് രീതി. ഇതാണ് മൃഗങ്ങള്‍ക്ക് ഏറ്റവും വേദന കുറഞ്ഞ രീതി. കാരണം ഇങ്ങനെ അറുക്കപ്പെടുമ്പോള്‍ വേദനക്ക് കാരണമാകുന്ന തലചോറിലേക്ക് പോകുന്ന ഞരമ്പുകള്‍ മുറിയുകയും അത് മൂലം അവയ്ക്ക് വേദന ഒരു നിമിഷത്തില്‍ ഒതുങ്ങുയും ചെയ്യുന്നു. എന്നാല്‍ അറുത്തതിന് ശേഷം കാലിട്ട് അടിക്കുന്നതും മറ്റും ചൂണ്ടിക്കാണിച്ച് അറവിന് ശേഷവും വേദനയുണ്ടെന്ന് പ്രചരിപ്പിക്കുന്നത് അജ്ഞത മൂലമാണ്. മുറിഞ്ഞ ഞരമ്പുകളില്‍ നിന്ന് പുറത്തേക്ക് രക്തം പോകുമ്പോള്‍ മൃഗത്തിന്റെ പേശികള്‍ വലിയുന്നതാണിതിന് കാരണം. ഈ അറവ് വളരെ കൃത്യമായി നടക്കുകയാണെങ്കില്‍ മൃഗങ്ങള്‍ക്ക് ഒട്ടും വേദനിക്കില്ലെന്ന് യൂനിവേഴ്‌സിറ്റി ഓഫ് വെറ്ററിനറി മെഡിസിന്‍ ഹാന്‍ഓവറിലെ വില്യം ഷുല്‍ഡെ 1978ല്‍ നടത്തിയ പഠനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ പഠനം അടിസ്ഥാനമാക്കിയാണ് 2002ല്‍ ജര്‍മന്‍ ഫെഡറല്‍ ഭരണഘടനാ കോടതി അറവിന് ഔദ്യോഗികാനുമതി നല്‍കിയത്. മറ്റ് രീതിയില്‍ മൃഗങ്ങളെ കൊല്ലുന്നത് അതിഭീകരമായ വിധത്തിലാണെന്ന വസ്തുത അറവ് ചര്‍ച്ചകളില്‍ ശ്രദ്ധിക്കപ്പെടാറില്ല.
കശാപ്പുചെയ്യപ്പെടാന്‍ പോകുന്ന മൃഗങ്ങളോട് കാണിക്കേണ്ട നിലപാട് ഇസ്‌ലാമിക ശരീഅത്ത് വ്യക്തമാക്കിയിട്ടുണ്ട്. അറുക്കുന്നതിനു മുന്‍പ് അതിനു വെള്ളം നല്‍കുക,അതിനെ തല്ലാതിരിക്കുക, കഴിയുന്നതും അതിനെ വിരട്ടാതിരിക്കുക,അറുക്കുന്ന കത്തി നല്ല മൂര്‍ച്ചയുള്ളതാവുക, മൃഗത്തിനെ കിടത്തിയശേഷം മൂന്ന് കാലുകള്‍ ബന്ധിക്കുക, ഉരുവിന് ആശ്വാസം കിട്ടുന്ന വിധത്തില്‍ ഒരു കാലെങ്കിലും ഒഴിച്ചിടുക, അറവു പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഒട്ടും താമസിയാതെ ഉടന്‍ തന്നെ കാലിലെ കെട്ടുകള്‍ വേര്‍പ്പെടുത്തുക, അറുക്കേണ്ട മൃഗത്തിന്റെ കഴുത്ത് കിബിലക്ക് മുന്നിടുക അറവുകാരനും കിബിലക്ക് മുന്നിടുക, അറുത്ത മൃഗത്തിന്റെ പ്രാണന്‍ വേര്‍ പെട്ടിട്ടല്ലാതെ ഒരിക്കലും അതിന്റെ തോല്‍ പൊളിക്കാതിരിക്കുക തുടങ്ങിയവ അതില്‍ ചിലത് മാത്രം.
ഇബ്‌നു അബ്ബാസ് (റ) നിവേദനം: ഒരിക്കലൊരാള്‍ അറുക്കാനുള്ള മൃഗത്തിനെ കെട്ടിയിട്ട് കിടത്തിയതിന് ശേഷം കത്തി മൂര്‍ച്ച കൂട്ടുകയായിരുന്നു. പ്രവാചകന്‍ (സ) അദ്ദേഹത്തോട് ചോദിച്ചു: ' ആ മൃഗത്തെ ഒന്നിലധികം മരണം നല്‍കുവാനാണോ താങ്കള്‍ ഉദ്ദേശിക്കുന്നത് ? അതിനെ കിടത്തുന്നതിന് മുന്‍പ് തന്നെ കത്തി മൂര്‍ച്ച കൂട്ടാമായിരുന്നില്ലേ'?! (അല്‍ ഹാകിം)
ശദ്ദാദ് ബ്‌നു ഔസില്‍ നിന്നും നിവേദനം: അല്ലാഹു ഇഹ്‌സാന്‍ ( നന്നായി നിര്‍വഹിക്കുക) എല്ലാ കാര്യങ്ങളിലും നിര്‍ബന്ധമാക്കിയിരിക്കുന്നു. അതിനാല്‍ കൊല്ലുകയാണെങ്കില്‍ പോലും നന്നായി കൊല്ലണം. അറുക്കുകയാണെങ്കില്‍ നന്നായി അറുക്കണം. കത്തി മൂര്‍ച്ചകൂട്ടണം. ഉരുവിനെ (വെള്ളം നല്‍കി) ആശ്വസിപ്പിക്കണം (മുസ്‌ലിം). ഒരാള്‍ അറുക്കാനുള്ള ആടിനെ അതിന്റെ കാലു പിടിച്ചുവലിച്ചു കൊണ്ടുപോവുന്നതു കാണാനിടയായ ഉമറുല്‍ ഫാറൂഖ് പറഞ്ഞു: 'നിനക്കു നാശം! അതിനെ നല്ലനിലയില്‍ മരണത്തിലേക്കു നയിക്കുക'. ഇസ്്‌ലാമിക ശരീഅത്ത് വരണ്ടുണങ്ങിയതല്ലെന്നും കശാപ്പ് മൃഗങ്ങളോട് പോലും കരുണ കാണിക്കാന്‍ പഠിപ്പിച്ച ദര്‍ശനമാണെന്നും വിമര്‍ശകര്‍ ഓര്‍ക്കുന്നത് നന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."