പുതിയ യു.എസ് പ്രസിഡന്റ് 100 ദിവസത്തിനകം മോദിയെ കാണണം
വാഷിങ്ടണ്‍: അടുത്ത അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമേറ്റ് 100 ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കണമെന്ന് യു. എസ് വിദഗ്ധ സംഘം. യു.എസിലെ പൊതുനയ ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷനല്‍ സ്റ്റഡീസിലെ (സി.എസ്.ഐ.എസ്) വിദഗ്ധരാണ് ഈ ആവശ്യം ഉന്നയിക്കുന്നത്.
സുരക്ഷാ രംഗത്തെ ഇന്ത്യയു.എസ് സഹകരണവുമായി ബന്ധപ്പെട്ട് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രസിഡന്റ് ആരായാലും ഒബാമ ഇന്ത്യയുമായി ഉണ്ടാക്കിയ നയം തുടരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ബരാക് ഒബാമയുടെ പിന്‍ഗാമി സ്ഥാനമേല്‍ക്കാന്‍ ഏതാണ്ട് മൂന്നു മാസം മാത്രമാണ് ശേഷിക്കുന്നത്. പുതിയ പ്രസിഡന്റ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത് ബന്ധത്തിന് ഉണര്‍വേകുമെന്നാണ് വിലയിരുത്തല്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഏറ്റവും ശക്തനായ നേതാവായാണ് സംഘം വിലയിരുത്തുന്നത്. അദ്ദേഹവുമായിട്ടുള്ള ബന്ധം ഏഷ്യാ- പസഫിക് മേഖലയില്‍ അമേരിക്കയ്ക്ക് കൂടുതല്‍ ഗുണകരമാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."