മിന്നലാക്രമണം: ഇന്ത്യയ്ക്കു പിന്തുണയുമായി യു.എസ്
വാഷിങ്ടണ്‍: ഉറി ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് യു.എസ് പിന്തുണ. ഇതോടെ ഭീകരവാദത്തിന്റെ പേരില്‍ പാകിസ്താന് ആഗോളതലത്തില്‍ പൂര്‍ണമായും ഒറ്റപ്പെടുകയാണ്. നേരത്തെ ഉറി ആക്രമണത്തില്‍ നിലപാട് വ്യക്തമാക്കിയ യു.എസ് ഇതാദ്യമായാണ് മിന്നലാക്രമണത്തില്‍ പ്രസ്താവന നടത്തുന്നത്. ഇന്ത്യയ്ക്ക് സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ടെന്ന് അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയ്ക്ക് സൈന്യത്തെ ഉപയോഗിക്കാമെന്നും വൈറ്റ്ഹൗസിന്റെ ദക്ഷിണേഷ്യന്‍ വക്താവ് പീറ്റര്‍ ലാവോയ് പറഞ്ഞു.
പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഈയിടെ അമേരിക്ക തള്ളിയിരുന്നു. ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തെയും യു.എസ് പിന്തുണച്ചു. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയെ എന്‍.എസ്.ജിയില്‍ അംഗമായി ചേര്‍ക്കാനുള്ള നീക്കമാണ് യു.എസ് നടത്തുന്നത്.
ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം പ്രാധാന്യമുള്ളതാണെന്ന് ലാവോയ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളാണ് യു.എസും ഇന്ത്യയുമെന്നും അദ്ദേഹം പറഞ്ഞു.
ഉറി ആക്രമണം അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനമാണെന്നത് വ്യക്തമാണ്. ഭീകരവാദത്തെ യു.എസ് അപലപിക്കുന്നു. ഉറി ആക്രമണം ഭയാനകമായിരുന്നു. ഓരോ രാജ്യത്തിനും അവരുടെ സുരക്ഷയുടെ കാര്യത്തില്‍ സ്വയംരക്ഷയ്ക്ക് അവകാശമുണ്ട് എന്നും ഉറി ഭീകരാക്രമണത്തെ കുറിച്ചുള്ള ചോദ്യത്തിന് ലാവോയ് മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."