മതനിന്ദാകേസ്: ആസിയയുടെ വധശിക്ഷാ ഹരജി നീട്ടി
കറാച്ചി: മതനിന്ദാ കേസില്‍ വധശിക്ഷയ്ക്കു വിധിച്ച ആസിയാ ബിബിയുടെ അപ്പീല്‍ പരിഗണിക്കുന്നത് പാകിസ്താന് സുപ്രിംകോടതി നീട്ടിവച്ചു. അനിശ്ചിതകാലത്തേക്കാണ് ഹരജി മാറ്റിവയ്ക്കുന്നതെന്ന് കോടതി പറഞ്ഞു. അഞ്ചു കുട്ടികളുടെ മാതാവായ ആസിയ ബിബി ക്രിസ്ത്യന്‍ സമുദായക്കാരിയാണ്. 2010 ലാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. 2015 ജൂലൈയില്‍ സുപ്രിംകോടതി മതനിന്ദാകേസില്‍ വധശിക്ഷ നടപ്പാക്കുന്നത് തടഞ്ഞിരുന്നു. ബിബിയുടെ വാദം ഹരജി വാദംകേള്‍ക്കാനും കോടതി തീരുമാനിച്ചിരുന്നു. സുപ്രിംകോടതിയിലെ മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്.
പ്രോസിക്യൂഷന് ആരോപിക്കുന്ന മതനിന്ദാകുറ്റം ചെയ്തിട്ടില്ലെന്നും അയല്‍വാസി വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ മതനിന്ദാ കുറ്റം ആരോപിക്കുകയായിരുന്നുവെന്നും അവരുടെ ഹരജിയില്‍ പറയുന്നു. 2014 ല്‍ ലാഹോര്‍ ഹൈക്കോടതിയാണ് ആസിയയുടെ വധശിക്ഷ ശരിവച്ചത്. കുഴല്‍ക്കിണറിലെ വെള്ളം പങ്കിട്ടെടുക്കവെ അയല്‍വാസിയായ സ്ത്രീയോട് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ ആസിയ ബിബി പ്രവാചകനെതിരേ മോശം പരാമര്‍ശം നടത്തിയെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."