തരിയോട് മേഖലയില്‍ കുരുമുളകിന് മന്ദവാട്ടം
ചെന്ദലോട്: തരിയോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുരുമുളക് ചെടികള്‍ മന്ദവാട്ടത്തിന്റെ പിടിയില്‍. ഇടവിളയായും തനിവിളയായും കൃഷിയുള്ള തോട്ടങ്ങളില്‍ നിരവധി ചെടികളാണ് മന്ദവാട്ടത്തെ തുടര്‍ന്ന് നശിക്കുന്നത്. വളര്‍ച്ചയെത്തിയ ചെടികള്‍ ഇലകളില്‍ മഞ്ഞളിപ്പുബാധിച്ച് നശിക്കുന്നത് കൃഷിക്കാരെ നിരാശരാക്കുകയാണ്. പഞ്ചായത്തില്‍ പത്താംമൈല്‍, പതിമൂന്നാംമൈല്‍, മഞ്ഞൂറ, ചെന്ദലോട് പ്രദേശങ്ങളിലാണ് കാര്യമായ കുരുമുളകുകൃഷി. രണ്ട് പതിറ്റാണ്ടുമുമ്പ് കുരുമുളക് ഉല്പാദനത്തിനു പ്രസിദ്ധമായിരുന്നു തരിയോട്. കുടിയേറ്റപ്രദേശമായ ഇവിടെ ഒരേക്കറില്‍ കുറഞ്ഞത് അഞ്ച് ക്വിന്റല്‍ കുരുമുളക് വിളഞ്ഞിരുന്നു. കാലപ്രയാണത്തില്‍ ദ്രുതവാട്ടം, ഇല ചെറുതാകല്‍ ഉള്‍പ്പെടെ രോഗങ്ങള്‍ കുരുമുളകുചെടികളുടെ അന്തകരായി.
മേഖലയില്‍ വര്‍ഷങ്ങള്‍ക്കുശേഷമാണ് കുരുമുളകുകൃഷിക്ക് വീണ്ടും ജീവന് വച്ചത്. വിദഗ്ധരുടെ മാര്‍ഗനിര്‍ദേശം അനുസരിച്ചായിരുന്നു കൃഷി. കര്‍ഷകരില്‍ ചിലര്‍ ജൈവരീതിയും പരീക്ഷിച്ചു. കര്‍ണാടകയില്‍ നിന്നടക്കം കൊണ്ടുവന്ന് നട്ടുനച്ച് വളര്‍ത്തിയ ചെടികള്‍ ഫലം പുറപ്പെടുവിച്ച് തുടങ്ങിയതിനു പിന്നാലെയാണ് മന്ദവാട്ടം കൃഷിയെ ബാധിക്കാന്‍ തുടങ്ങിയത്.
പത്താം മൈലിലെ പാറയില്‍ മേരിയുടെ തോട്ടത്തിലെ കുരുമുളകു ചെടികളെല്ലാം തന്നെ മന്ദവാട്ടത്തിന്റെ പിടിയിലാണ്. ഇലകളില്‍ മഞ്ഞളിപ്പ് ബാധിച്ച ചെടികളില്‍ ഇനി പ്രതീക്ഷവച്ചിട്ട് കാര്യമില്ലെന്ന് മേരി പറയുന്നു. രോഗവിവരം കര്‍ഷകര്‍ കൃഷി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."