HOME
DETAILS
MAL
പൊന്നാനി താലൂക്കിലെ റേഷന്‍ കടകളില്‍ അരിയില്ല പല ഷോപ്പിന്റെയും ഷട്ടര്‍ താഴ്ന്നു
backup
October 14 2016 | 03:10 AM
ചങ്ങരംകുളം: പൊന്നാനി താലൂക്കിലെ റേഷന്‍ ഷോപ്പില്‍ അരിയില്ലാതായിട്ട് രണ്ട് ആഴ്ചയാകുന്നു. കഴിഞ്ഞ മാസത്തെ സ്റ്റോക്ക് ഈ മാസം എട്ടു വരെ വിതരണം ചെയ്യണമെന്ന നിര്‍ദ്ദേശത്തോടെയാണ് പലരും ഈ മാസം ഷോപ്പുകള്‍ തുറന്നത്. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച ഒരു ഡീലര്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് അവധിയാക്കുകയും പിന്നീട് സര്‍ക്കാര്‍ അവധി നാലുദിവസങ്ങളിലായി വന്നതും പിന്നീടെത്തിയ ഹര്‍ത്താലുമാണ് സാധാരണ ജനജീവിതത്തെ തകിടം മറിച്ചത്.
കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കാനായി റേഷന്‍കട ഉടമകള്‍ മനപൂര്‍വം ശ്രമിക്കുകയാണന്നും ജനങ്ങള്‍ ആരോപിക്കുന്നു . അധികൃതര്‍ ഇടപ്പെട്ട് സാധാരണക്കാരുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടുന്നത്. അതേ സമയം, വിതരണത്തിനായി അരി എത്താത്തതാണ് വിതരണം വൈകുന്നതെന്നാണ് സപ്ലൈ ഓഫിസില്‍ നിന്നുള്ള മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."