HOME
DETAILS
MAL
തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കും
backup
May 11 2016 | 09:05 AM
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ വ്യാപാര വ്യവസായ മേഖലയെ തകര്‍ക്കുന്ന സമീപനമാണ് യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. വ്യാപാരി ക്ഷേമ ബോര്‍ഡിനെ തകര്‍ക്കുകയും വാടക നിയന്ത്രണ നിയമത്തെ വികലമാക്കുകയും ചെയ്തു. നികുതികളും രജിസ്‌ട്രേഷന്‍ ഫീസുമെല്ലാം കുത്തനെ കൂട്ടി. പ്രതിസന്ധിയിലകപ്പെട്ട കാര്‍ഷിക-നിര്‍മാണ മേഖലകളെ സംരക്ഷിക്കാന്‍ യാതൊന്നും ചെയ്യുന്നില്ല. അശാസ്ത്രീയമായ നികുതി ഘടനയും അഴിമതിയും കാരണം വരുത്തിവച്ച സാമ്പത്തിക കമ്മി നികത്താന്‍ വ്യാപാരികളെ പിഴിയുകയാണ്. ചെറിയ പിഴവിന് ഭീമമായ നികുതി ചുമത്തി ശിക്ഷിക്കപ്പെട്ട ആയിരക്കണക്കിന് വ്യാപാരികള്‍ കടക്കെണിയിലും ജപ്തി ഭീഷണിയിലുമാണ്. അമ്പലപ്പുഴയില്‍ ആത്മഹത്യ ചെയ്ത ചിത്ര സ്റ്റോര്‍ ഉടമ ശ്രീകുമാര്‍ ഈ കിരാത നടപടിയുടെ രക്തസാക്ഷിയാണ്. തിരുവനന്തപുരത്ത് രണ്ട് വ്യാപാരികളെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയതും ഈ സര്‍ക്കാറിന്റെ കാലത്താണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ സംസ്ഥാനത്തിന് പൊതുവിലും വ്യാപാര മേഖലക്ക് പ്രത്യേകിച്ചും ഉണര്‍വേകുന്ന നിരവധി നടപടികളാണ് സ്വീകരിച്ചതെന്നും അതിനാലാണ് ഇടതിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു. ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും വ്യാപാരികള്‍ക്ക് പ്രതികൂലമായ നടപടികള്‍ സ്വീകരിച്ചാല്‍ ചെറുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ഇ.എസ് ബിജു, വൈസ് പ്രസിഡന്റ് കെ.എം ലെനിന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."