ലഹരിമാഫിയയ്ക്കെതിരേ വാഴക്കാട് പൊലിസിന്റെ യുദ്ധപ്രഖ്യാപനം! ഒരാഴ്ചയ്ക്കിടെ പിടിയിലായത് നാല്പതോളം പേര്
എടവണ്ണപ്പാറ: കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളെ ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി വാഴക്കാട് സബ്ഇന്സ്പെക്ട്ടര് സന്തോഷിന്റെ നേതൃത്വത്തില്‍ പൊലിസ് നടപടി ശക്തമാക്കുന്നു. അനധികൃതമായി മദ്യം കൊണ്ടുവന്നു വില്പന നടത്താനും മദ്യപിക്കാനും ഉപയോഗിച്ചിരുന്ന ഷെഡ് കഴിഞ്ഞ ദിവസം പൊലിസ് തീയിട്ടു നശിപ്പിച്ചു.
വാഴക്കാട് ചെറുവായൂരില്‍ റോഡ് സൈഡില്‍ കെട്ടിയുയര്‍ത്തിയ ഷെഡാണ് നശിപ്പിച്ചത്. വൈകിട്ടോടെ മദ്യത്തിന്റെ ആവശ്യക്കാരും വില്പനക്കാരും ഒത്തുകൂടുന്ന ഈ ഷെഡ് പ്രദേശവാസികള്‍ക്ക് ഏറെ ദുരിതമായിരുന്നു. ഇത്തരത്തില്‍ കോട്ടുപാടം, വട്ടപ്പാറ എന്നിവിടങ്ങളില്‍ റോഡ്സൈഡില്‍ കെട്ടിയുണ്ടാക്കിയ ഷെഡുകളും പൊലിസ് നശിപ്പിച്ചിട്ടുണ്ട്.
എടവണ്ണപ്പാറയിലും പരിസരപ്രദേശങ്ങളിലും ലഹരിയുടെ ഉപയോഗം ഇല്ലായ്മ ചെയ്യുന്നതിനു ശക്തമായ നടപടിയുമായാണ് വാഴക്കാട് എസ്.ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് നീക്കംനടത്തുന്നത്. കഴിഞ്ഞ ശനിയാഴ്ചയും തുടര്‍ന്നുള്ള ദിവസങ്ങളിലുമായി നാല്പതോളം പേരെയാണ് കഞ്ചാവ് കേസില്‍ പൊലിസ് പിടിച്ചിരുന്നത്. ഇതോടെ നാട്ടുകാരുടെ സഹായവും പ്രോത്സാഹനവും പൊലിസിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."