പത്രവിതരണത്തിനിടെ സി.പി.എം നേതാവിനെ വധിക്കാന്‍ ശ്രമം
എടക്കാട്: സി.പി.എം നേതാവിനെ പത്രവിതരണത്തിനിടെ വധിക്കാന്‍ ശ്രമിച്ചെന്നു പരാതി. എടക്കാട് ഏരിയാകമ്മിറ്റിയംഗം ഒ.വി രവീന്ദ്രനെയാണ് ഇന്നലെ പുലര്‍ച്ചെ ആറ്റടപ്പയില്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്. അഞ്ചരയോടെ പത്രവിതരണത്തിനിടെ നാലു ബൈക്കുകളിലും ഓട്ടോറിക്ഷയിലുമെത്തിയ സംഘം അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. പത്രക്കെട്ടുകള്‍ ഉപേക്ഷിച്ചു രവീന്ദ്രന്‍ ഓടിരക്ഷപ്പെട്ടു. ദേശാഭിമാനി പത്രത്തിന്റെ കെട്ടുകള്‍ നശിപ്പിച്ചതിനു ശേഷമാണ് അക്രമികള്‍ മടങ്ങിയത്. പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് ആറ്റടപ്പയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ലോക്കല്‍ സെക്രട്ടറി കെ.വി ബാബു, സി.പി ബാലന്‍, പി.വി അജിത്ത്, പി.പി അബ്ദുല്‍ റഹിമാന്‍ പ്രസംഗിച്ചു. തോട്ടട ബസാറില്‍ ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയ്‌ക്കെത്തിയ സംഘം രണ്ടു ബോംബുകളെറിഞ്ഞു ഭീകരത പരത്താന്‍ ശ്രമിച്ചു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കിഴുന്നപാറയിലെ പ്രണവ്, നടാലിലെ വിഷ്ണു എന്നിവര്‍ ബോംബെറിഞ്ഞുവെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."