കോഴിക്കോട്ട് നിന്നും പിടികൂടിയ തെരുവ് പട്ടികളെ കല്‍പ്പറ്റയില്‍ പരിപാലിക്കുന്നു: ചെമ്മണ്ണൂര്‍ ജ്വല്ലേഴ്സിന് മുന്നില്‍ നാട്ടുകാരുടെ സമരം
കല്‍പ്പറ്റ: കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബോബി ചെമ്മണ്ണൂരും സംഘവും പിടികൂടിയ തെരുവ് നായ്ക്കളെ കല്‍പ്പറ്റയിലെ തന്റെ എസ്റ്റേറ്റില്‍ പരിപാലിക്കാനുള്ള ബോബിയുടെ നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. കല്‍പ്പറ്റയിലെത്തിച്ച തെരുവ് നായ്ക്കളെ തിരികെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ ഒന്‍പത് മുതല്‍ എടഗുനി റസിഡന്‍സ് അസോസിയേഷന്, എ.വി ഗ്രന്ഥാലയം എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരാണ് കല്പ്പറ്റയിയെ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി ഉപരോധിച്ചത്.
കല്‍പ്പറ്റ നഗരസഭാ കൗണ്‍സിലര്‍മാരായ വി ഹാരിസ്, കെ.ടി ബാബു, പുഷ്പ, റഷീദ്, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രനും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് എ.ഡി.എം സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ 24 മണിക്കൂറിനകം നായ്ക്കളെ തിരിച്ച് കൊണ്ടുപോകണമെന്ന് കാണിച്ച് ബോബിക്ക് നോട്ടീസ് നല്‍കുമെന്നും അല്ലാത്തപക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും എ.ഡി.എം സമരക്കാര്‍ക്ക് ഉറപ്പ് നല്കി. ഇതേ തുടര്‍ന്ന് സമരം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് നാട്ടുകാര്‍ അറിയിച്ചു.
തെരുവ് നായ്ക്കളെ പാര്‍പ്പിക്കുന്നതിന് പാലിക്കേണ്ട നിയമങ്ങളൊന്നും പാലിക്കാതെയാണ് ഇവയെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം കോഴിക്കോട് നിന്നും പിടികൂടി കല്‍പ്പറ്റയിലേക്ക് കൊണ്ടുവരികയായിരുന്ന 400 നായ്ക്കളെ വൈത്തിരി പൊലീസ് ലക്കിടിയില്‍ നിന്ന് ഇന്നലെ രാത്രി തിരികെ അയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."