ജയരാജന്റെ രാജി സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും യശസ്സുയര്‍ത്താന്‍: കോടിയേരി
തിരുവനന്തപുരം: മന്ത്രി ഇ.പി. ജയരാജന്റെ രാജി പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും യശസ് ഉയര്‍ത്താനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബന്ധു നിയമനത്തില്‍ തനിക്കു തെറ്റു പറ്റിയെന്ന് സെക്രട്ടറിയേറ്റിനു മുന്നില്‍ ഇ.പി ജയരാജന്‍ ഏറ്റുപറഞ്ഞെന്നും ജയരാജന്റെ നിലപാട് മാതൃകാപരമാണെന്നും കോടിയേരി വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കോടിയേരി.
രാജി വയ്ക്കാന്‍ അനുവദിക്കണമെന്ന ജയരാജന്റെ ആവശ്യം പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ രാജിക്കനുമതി നല്‍കണമെന്ന് ജയരാജന്‍ യോഗത്തില്‍ പറഞ്ഞു. മറ്റ് സര്‍ക്കാരുകളില്‍ നിന്നും വ്യത്യസ്ഥമാണ് എല്‍.ഡി.എഫ് സര്‍ക്കാരെന്ന് തെളിയിക്കാന്‍ തന്നെ രാജിവെക്കാന്‍ അനുവദിക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു. ഇത് സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു. യുഡിഎഫിന് കഴിയാതിരുന്ന നിലപാടാണ് ഇടതുമുന്നണി എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."