HOME
DETAILS
MAL
കൊടുംകാട്ടിലെ സര്‍ക്കാര്‍ കെട്ടിടം
backup
October 14 2016 | 20:10 PM
മയ്യില്‍: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചുള്ള ശുചീകരണ വാരാചരണം അവസാ നിച്ചിട്ടും വാട്ടര്‍ അതോറിറ്റിയുടെ ഓഫിസ് കാടുമൂടിത്തന്നെ. വാട്ടര്‍ അതോറിറ്റി കൊളച്ചേരി സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയറുടെ ഓഫിസിനാണ് ഈ ദുര്‍ഗതി. ആദ്യമായി ഇവിടെ എത്തുന്നവര്‍ കാട്ടിലാണോ എത്തിപ്പെട്ടതെന്നു സംശയിച്ചു പോകും. അത്രമാത്രം കാടാണ് ഓഫിസ് പരിസരത്ത്.
വിശാലമായ കോമ്പൗണ്ടിനകത്ത് ഒരു ഓഫിസും ജീവനക്കാര്‍ക്കു മൂന്ന് ക്വാര്‍ട്ടേഴ്സും ഉണ്ട്. ഇതിനകത്തുള്ള വഴി ടാര്‍ ചെയ്തതാണെങ്കിലും കാടുകയറി റോഡ് ഒറ്റയടിപ്പാതയായി മാറി. വെള്ളക്കരമടക്കുന്നതിനും മറ്റും ദിനേന നിരവധി പേര് ഇവിടെ വന്നുപോകുന്നുണ്ട്.
പൈപ്പുകളടക്കമുള്ള സാമഗ്രികള്‍ മണ്ണിനടിയില്‍ നശിക്കുകയാണ്. ശുചീകരണവുമായി ബന്ധപ്പെട്ട് ഉന്നത നിര്‍ദേശമൊന്നും ലഭിച്ചില്ലെന്ന നിഷേധാത്മക മറുപടിയാണ് അധികൃതരില്‍ നിന്ന് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."