ഔഷധംനിറഞ്ഞ മണിത്തക്കാളിക്ക് പ്രിയമേറുന്നു
മണ്ണഞ്ചേരി :ഔഷധഗണത്തില്‍പ്പെട്ട മണിത്തക്കാളിക്ക് നാട്ടില്‍പ്രിയമേറുന്നു.മനുഷ്യശരിരത്തിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പാരമ്പര്യചികിത്സകര്‍ ഉപയോഗിച്ചിരുന്ന സസ്യമാണ് മണിത്തക്കാളി.ഇതിന്റെ ഗുണമേന്മയറിഞ്ഞ് തീന്‍മേശയിലെ വിഭവമായും ഇത് മാറിക്കഴിഞ്ഞു. കുരുമുളകിനേക്കാള്‍ അല്‍പ്പം വലുപ്പക്കൂടുതലുള്ള കായാണ് ഈ ചെടിയില്‍ ഉണ്ടാകുന്നത്. കായും ഇലകളും ഒരുമിച്ച് സേവിക്കുകയാണ് പതിവ്.ശരീരഭാഗങ്ങളിലെ മുഴകള്‍,മഞ്ഞപ്പിത്തം,അള്‍സര്‍,ശക്തമായ ചര്‍ദ്ദി,ഗ്യാസ് എന്നിവയ്ക്ക് ഫലപ്രദമാണെന്നാണ് പാരമ്പര്യവൈദ്യന്‍മാര്‍ അവകാശപ്പെടുന്നുണ്ട്.കണ്ണിന്റെ തെളിമയ്ക്കും ഇവയുടെ ഉപയോഗമുണ്ട്. കഞ്ഞിക്കുഴിയിലും സമീപപ്രദേശങ്ങളിലും ഇവവ്യാപകമായി കൃഷിചെയ്തുവരുന്നുണ്ട്. കഞ്ഞിക്കുഴി സ്വദേശിയായ കെ.പി.നാരായണനാണ് മണിത്തക്കാളി ഇവിടെയെത്തിച്ചത്. കര്‍ഷകനായ നാരായണന്‍ അമ്പലപ്പുഴയിലെ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പാലാ സ്വദേശിയായ വൈദ്യന്‍ സമ്മാനിച്ച വിത്ത് കിളിര്‍പ്പിച്ചാണ് പത്ത് വര്‍ഷമായി നാരായണന്‍ ഇവയെ പരിപാലിച്ചുവരുന്നത്. ജില്ലയിലെ പ്രധാന ജൈവകര്‍ഷകരില്‍ ഒരാളായ നാരായണന്റെ തോട്ടത്തില്‍ 20 മണിത്തക്കാളിച്ചെടികള്‍ വളര്‍ന്നുനില്‍പ്പുണ്ട്. ആഴ്ചയില്‍ മൂന്നുകിലോയോളം ഇലകള്‍ വിളവെടുത്തുവരുന്നതായി ഈ കര്‍ഷകന്‍ പറഞ്ഞു. കിലോയ്ക്ക് 300 രൂപയാണ് വില്‍പ്പനകേന്ദ്രത്തിലെ വില. പക്ഷികള്‍ കൊത്തിയെറിഞ്ഞ വിത്തുവീണ് പലയിടത്തും ഇവ ചെടിയായി വളരുന്നതായും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. മണിത്തക്കാളിയുടെ മൂല്യമറിഞ്ഞ് അന്യദേശങ്ങളില്‍ നിന്നും ഇപ്പോള്‍ ആവശ്യക്കാര്‍ ധാരാളം എത്തിതുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."