HOME
DETAILS
MAL
ലിബിയയില്‍ കുടുങ്ങിയ മലയാളികളടങ്ങിയ സംഘം തിരിച്ചെത്തി
backup
May 12 2016 | 06:05 AM
നെടുമ്പാശ്ശേരി: ആഭ്യന്തര കലാപത്തില്‍പ്പെട്ട് ലിബിയയില്‍ കുടുങ്ങിയ മലയാളികളടങ്ങിയ ആദ്യ സംഘം കൊച്ചിയിലെത്തി. 16 പേരാണ് കൊച്ചിയിലെത്തിയ സംഘത്തിലുള്ളത്.ട്രിപ്പോളിയയില്‍ നിന്ന് ഇസ്താംബൂള്‍ വഴിയുള്ള വിമാനത്തിലാണ് ഇവര്‍ എത്തിയത്.
9 കുടുംബങ്ങളാണ് ആഭ്യന്തരകലാപത്തില്‍ ലിബിയയില്‍ കുടുങ്ങിയത്. അതില്‍ 6 മലയാളികുടുംബങ്ങളും മൂന്ന് തമിഴ് കുടുംബങ്ങളുമാണുള്ളത്.കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലിലൂടെയാണ് നഴ്‌സുമാരടങ്ങുന്ന സംഘത്തെ നാട്ടിലെത്തിക്കുന്നത്.
മാര്‍ച്ച് 5 നാണ് ലിബിയയിലെ സാവ്യ ആശുപത്രിയില്‍ ആക്രമണമുണ്ടാവുന്നത്. ഇവിടെ നിന്നും രക്ഷപ്പെട്ട ഇവര്‍ ഒന്നര മാസമായി ദുരിതത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."