റെഗന്‍സ് കത്തീഡ്രല്‍ പീഡനം: ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കും
ബെര്‍ലിന്‍: ജര്‍മനിയിലെ റെഗന്‍സ്ബര്‍ഗ് കത്തീഡ്രലിലെ ഗായകസംഘത്തിലെ കുട്ടികള്‍ക്ക് എതിരേ നടന്ന ലൈംഗിക അതിക്രമത്തില്‍ നഷ്ടപരിഹാരവുമായി കത്തോലിക്കാ സഭ. ഇരകള്‍ക്ക് 5,500 മുതല്‍ 22,000 ഡോളര്‍ വരെ നഷ്ടപരിഹാരം നല്‍കും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടി സ്വീകരിക്കാനും തീരുമാനമായി. പുതുതായി 129 കുട്ടികളാണ് പീഡനം അന്വേഷിക്കുന്ന സമിതിക്കു മുന്നിലെത്തിയത്.
ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ ജ്യേഷ്ഠസഹോദരന്‍ ജോര്‍ജ് റാറ്റ്‌സിംഗറുടെ ഉടമസ്ഥതയിലുള്ളതാണ് റെഗന്‍സ്ബര്‍ഗിലെ കത്തീഡ്രല്‍ ചത്വരം. 1000 വര്‍ഷത്തിലധികം പഴക്കമുള്ളതാണ് ഈ ഗായകസംഘം. ഗായക സംഘത്തിലെ കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടക്കുന്നുവെന്ന വാര്‍ത്ത ആദ്യമായി പുറത്തുവരുന്നത് 2010ലാണ്.
293 കുട്ടികള്‍ മാനസികമായും ശാരീരികവുമായി പീഡിപ്പിക്കപ്പെട്ടെന്ന് ഈ വര്‍ഷം ജനുവരിയില്‍ പള്ളി അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വൈദികരും അധ്യാപകരും ശാരീരികമായും ലൈംഗീകമായും കുട്ടികളെ പീഡിപ്പിച്ചിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 1953 മുതല്‍ 1992 വരെയുള്ള കാലത്താണ് പീഡനം നടന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."