HOME
DETAILS

ജോയ്‌സ് ജോര്‍ജ് എം.പി രാഷ്ട്രീയ വഞ്ചകന്‍: ഡീന്‍ കുര്യാക്കോസ്

  
backup
October 14 2016 | 20:10 PM

%e0%b4%9c%e0%b5%8b%e0%b4%af%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%9c%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b5%8d-%e0%b4%8e%e0%b4%82-%e0%b4%aa%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%b7




മൂവാറ്റുപുഴ: ഇ.എസ്.എ പരിധിയില്‍ 123 വില്ലേജുകള്‍ ഉള്‍പ്പെടുത്തി സത്യവാങ്മൂലം സമര്‍പ്പിച്ചതിനെ ന്യായീകരിക്കുന്ന ജോയ്‌സ് ജോര്‍ജ് എം.പി രാഷ്ട്രീയ വഞ്ചകനെ പോലെ പെരുമാറുന്നുവെന്ന് ഡീന്‍ കുര്യാക്കോസ്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ എം.പിയും ഹൈറേഞ്ച് സംരക്ഷണ സമിതിയും ചേര്‍ന്ന് നടത്തിയ മുഴുവന്‍ സമരപരിപാടികളും സ്വന്തം രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മാത്രമുള്ളതായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്.
യു.ഡി.എഫ് ഗവണ്‍മെന്റിന്റെ എല്ലാ നിലപാടുകളും മലയോര ജനതയെ സംരക്ഷിക്കുന്ന തരത്തിലുള്ളതായിരിന്നിട്ടും, അന്നതിനെ എതിര്‍ത്ത് രാഷ്ട്രീയ പ്രേരിത സമരത്തിന് നേതൃത്വം നല്‍കിയവര്‍ ഇന്ന് സ്വന്തം വനം മന്ത്രിക്കും, സര്‍ക്കാരിനും തെറ്റുപറ്റിയപ്പോള്‍ അതിനെ ന്യായീകരിക്കേണ്ട ഗതികേടിലെത്തിയിരിക്കുകയാണ്.ഗവണ്‍മെന്റിന് തെറ്റു സംഭവിച്ചാല്‍ അത് തിരുത്താന്‍ നിലപാട് സ്വീകരിക്കേണ്ട ജനപ്രതിനിധിയുടെ പരിഹാസ്യമായ ജല്‍പ്പനങ്ങളാണ് യു.ഡി.എഫ് സമരത്തെ തള്ളിപ്പറഞ്ഞ് കൊണ്ട് പുറത്തു വരുന്നത്.
വനം വകുപ്പ് കരിമ്പനില്‍ അട്ടിക്കളത്ത് നൂറില്‍പ്പരം കര്‍ഷകരെ കുടിയിറക്ക് ഭീഷണിയുടെ പരിധിയില്‍പ്പെടുത്തിയതും, കസ്തുരി രംഗന്‍ വിഷയത്തിലെ മലക്കം പറച്ചിലും കൂട്ടിച്ചേര്‍ക്കുമ്പോള്‍ സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ സമീപനം വ്യക്തമായിയെന്നും, ഈ വിരുദ്ധ സമീപനത്തിനെതിരെ യു.ഡി.എഫ് നടത്തുന്ന ജനകീയ പ്രക്ഷോഭത്തിന് ലഭിക്കുന്ന വര്‍ദ്ധിച്ച ജനപിന്തുണയാണ് ഇടതു മുന്നണിയെയും, എം.പി യെയും പ്രകോപിപ്പിച്ചതെന്നും, ദുരഭിമാനം വെടിഞ്ഞ് സമരത്തിന് പിന്തുണ നല്‍കണമെന്നും ഡീന്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  a minute ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago