ജലസ്രോതസുകള്‍ സംരക്ഷിക്കാന്‍ സമൂഹത്തിന് ഉത്തരവാദിത്വമുണ്ട്: സി.കെ ആശ
വൈക്കം: എല്ലാ ജലസ്രോതസുകളും സംരക്ഷിക്കാന്‍ സമൂഹം പ്രതിജ്ഞാബദ്ധമാണെന്ന് സി.കെ ആശ എം.എല്‍.എ പറഞ്ഞു.പുഴകളും കായലുകളും മാലിന്യങ്ങള്‍ കൊണ്ട് നശിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുവാന്‍ കൂട്ടായ പരിശ്രമം അത്യാവശ്യമായിരിക്കുകയാണെന്നും എം.എല്‍.എ വ്യക്തമാക്കി.
കേന്ദ്രഭൂജല ബോര്‍ഡ് വൈക്കത്ത് സംഘടിപ്പിച്ച ഏകദിന ജലക്രാന്തി അഭ്യാന്‍-ജലവിഭവ മാനേജ്‌മെന്റ് പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ലഭ്യമായ ജലം വരുംതലമുറയ്ക്കുകൂടി സുരക്ഷിതമാക്കിയുള്ള ജലവിഭവ മാനേജ്‌മെന്റാണ് വേണ്ടതെന്നു വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് അധ്യക്ഷപ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
ജലസാക്ഷരത നാം ഇനിയും നേടേണ്ടിയിരിക്കുന്നു. പൊതുകിണറുകള്‍ മാലിന്യനിക്ഷേപകേന്ദ്രങ്ങളായി മാറുന്ന അവസ്ഥയ്ക്ക് മാറ്റം വരണം ഇത്തരം കിണറുകളെ ഭൂജല പരിപോഷണ കേന്ദ്രങ്ങളാക്കി മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര ഭൂജല മേഖലാ ഡയറക്ടര്‍ വി കുഞ്ഞമ്പു സ്വാഗതം ആശംസിച്ചു.
ഡോ. എന്‍ വിനയചന്ദ്രന്‍ കൃതജ്ഞത പറഞ്ഞു.
സംസ്ഥാന ഭൂജല വകുപ്പ് ശാസ്ത്രജ്ഞന്‍ ജോസ് ജെയിംസ് ആശംസാ പ്രസംഗം നടത്തി. വി കുഞ്ഞമ്പു, ഡോ. എന്‍.വിനയചന്ദ്രന്‍, ഡോ. എന്‍.കെ ശശിധരന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."