ശമ്പളം നല്‍കുമെന്ന് ഉറപ്പ്; എഫ്.സി.ഐ. ഗോഡൗണില്‍ ചുമട്ടു തൊഴിലാളി പണിമുടക്ക് അവസാനിച്ചു
കഴക്കൂട്ടം: ചുമട്ടുതൊഴിലാളികള്‍ക്ക് കഴിഞ്ഞ മാസങ്ങളിലെ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കഴക്കൂട്ടം എഫ്.സി.ഐ ഗോഡൗണിലെ സംയുക്ത തൊഴിലാളികള്‍ പണിമുടക്ക് നടത്തി.
ഇതിനെ തുടര്‍ന്ന് ജില്ലയിലെ തിരുവനന്തപുരം, ചിറയിന്‍കീഴ്, നെടുമങ്ങാട് എന്നീ മൂന്ന് താലൂക്കുകളിലെ റേഷന്‍ വിതരണം മുടങ്ങി. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തെ ശമ്പളം നല്‍കിയില്ലെന്നാണ് തൊഴിലാളികളുടെ പരാതി. ഇതില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ എഫ്.സി.ഐയുടെ ഗോഡൗണിന് മുന്നില്‍ സമരം ആരംഭിച്ചത്.
കഴിഞ്ഞ മൂന്നുമാസമായി കൃത്യമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ എഫ്.സി.ഐ ജനറല്‍ മാനേജര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശമ്പളം മുടങ്ങാതെ നല്‍കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും അത് പാലിക്കപ്പെട്ടില്ല. ഇന്നലെ ഉച്ചതിരിഞ്ഞ് മേഖല മാനേജര്‍ എത്തി സമരക്കാരുമായി ചര്‍ച്ച നടത്തി ഇനി മുതല്‍ ബാങ്കുവഴി കൃത്യമായി ശമ്പളം നല്‍കാമെന്ന് ഉറപ്പിന്മേല് സമരം അവസാനിപ്പിച്ചു. സമരസമിതി നേതാക്കളായ ജയകുമാര്‍, എസ്.എസ്.ബിജു, കെ.ജി രാജു, ആര്.സുരേന്ദ്രന്, ഇ. ചന്ദ്രബാബു, എന്‍. ഉദയകുമാര്‍, അജന് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."