റോഡപകട ഫോട്ടോ പ്രദര്‍ശനം 17ന് വേങ്ങരയില്‍
മലപ്പുറം: പൊലിസ്, ഗതാഗത, റവന്യൂ, വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ റോഡപകട ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. സംസ്ഥാനത്ത് നടന്ന പ്രധാനപ്പെട്ട റോഡ് അപകടങ്ങളുമായി ബന്ധപ്പെട്ട വാഹനാപകടങ്ങളും, മരണപ്പെട്ടവര്‍ അടങ്ങിയവരുടെ ഫോട്ടോ പ്രദര്‍ശനം 17 ന് തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ രണ്ടു വരെ വേങ്ങര, കുറ്റാള്ളൂര്‍ എസ്.എം.ജി.ബി കോളജ് ഗ്രൗണ്ടില്‍ നടക്കും.
പ്രദര്‍ശനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ അസ്‌ലു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് റാഫ് സംസ്ഥാന പ്രസിഡന്റ് കെ. എംഅബ്ദുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന റോഡ് സുരക്ഷാ സമ്മേളനം മലപ്പുറം ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ ഉദ്ഘാടനം ചെയ്യും. മാതൃകാ ഡ്രൈവര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട പി.പി ഹംസ, പി.എം വിനീഷ്, എ.പി മൊയ്തീന്‍ എന്നിവരെ പൊന്നാടയണിയിച്ച് ആദരിക്കും. റോഡ് അപകടം ഒരു പരിഹാര മാര്‍ഗം എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ രചനാ മത്സര വിജയികളായ അന്‍വര്‍ ഷാജി എന്‍, ജുനൂഷ എ.പി, ആതിര പി.കെ, സബീക്കലി സി, പ്രണവ് കെ.പി, ശുഹൈബ് ഒ.പി എന്നിവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നല്‍കും. അസി. പോലിസ് കമ്മിഷണര്‍ കെ.അബ്ദുള്‍ റഷീദ്, റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ കെ.എം ഷാജി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. സഫറുള്ള, ജനപ്രതിനിധികള്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. റോഡ് നിയമങ്ങള്‍ അടങ്ങിയ ലഘുലേഖകളും വിതരണം ചെയ്യും. വിദ്യാര്‍ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കും പരിപാടികളില്‍ സംബന്ധിക്കാമെന്ന് പ്രോഗ്രാം കോ. ഓര്‍ഡിനേറ്റര്‍ ഹനീഫ് രാജാജിയും കോളജ് പ്രിന്‍സിപ്പല്‍ സി.കെ മുനീറും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."