റോഡിന് പേരിട്ടതിനെ ചൊല്ലി വിവാദം
പൊന്നാനി: പുതുപൊന്നാനി, കടവനാട് പ്രദേശത്തെ ബന്ധിപ്പിക്കുന്ന അനുബന്ധ റോഡിന് പേരിട്ടതിനെച്ചൊല്ലി വിവാദം. യു. ഡി എഫ് ഭരണകാലത്ത് നിശ്ചയിച്ച പേരിന് പകരം നിലവിലെ ഭരണസമിതി മറ്റൊരു പേരിട്ടതാണ് വിവാദത്തിനിടയാക്കിയത്. പുതിയ ഭരണസമിതി പുതിയ പേരുള്ള ബോര്‍ഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട് .
കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതി ഫണ്ട് അനുവദിച്ചത് പ്രകാരം പ്രദേശവാസികളില്‍ നിന്ന് സ്ഥലം ഏറ്റെടുത്ത് അനുബന്ധ റോഡിന്റെ വീതി വര്‍ധിപ്പിക്കുകയായിരുന്നു. ഇലക്ഷന്‍ വിജ്ഞാപനം വന്നതോടെ കോണ്‍ക്രീറ്റ് ജോലികള്‍ നടത്താന്‍ സാധിച്ചില്ല.
എന്നാല്‍ നേരത്തെ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് റോഡിന്റെ കോണ്‍ക്രീറ്റ് അടുത്തിടെയാണ് പൂര്‍ത്തീകരിച്ചത് .
നേരത്തേ റോഡിന് ഡോ. അബ്ദുള്‍ കലാം ആസാദ് എന്നാണ് നാമകരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പാള്‍ മുന്‍ എല്‍.ഡി.എഫ് കൗണ്‍സിലറുടെ പേര് എഴുതിയ ഫലകമാണ് സ്ഥാപിച്ചിട്ടുള്ളത്. നഗരസഭയുടെ നടപടിക്കെതിരേ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."