HOME
DETAILS
MAL
മല്യക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇന്റര്‍പോളിനോട് ഇന്ത്യ
backup
May 12 2016 | 08:05 AM
ന്യൂഡല്‍ഹി: ലണ്ടനിലേക്ക് കടന്ന വിവാദ മദ്യവ്യവസായി വിജയ് മല്യക്കെതിരെ അന്താരാഷ്ട്ര വാറന്റിന് തുല്യമായ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇന്റര്‍പോളിനോട് ഇന്ത്യ ആവശ്യപ്പെട്ടു.
വിജയ് മല്യയെ ഇന്ത്യയിലേക്ക് അയക്കാന്‍ സാധിക്കില്ലെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയതിന് പിറകെയാണ് ഇന്റര്‍പോളിനോട് ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.ബാങ്കുകളെ വെട്ടിച്ച് മുങ്ങിയ മല്യയുടെ പാസ്‌പോര്‍ട്ട് കഴിഞ്ഞ മാസം അവസാനത്തോടെ റദ്ദാക്കിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്നു തവണ നോട്ടീസ് അയച്ചെങ്കിലും മല്യ അവഗണിച്ചു.മുംബൈ പ്രത്യേക കോടതി മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."