ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഗോവയില്‍ തുടക്കം
ന്യൂഡല്‍ഹി: എട്ടാമത് ദ്വിദിന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഗോവയില്‍ തുടക്കമാവും. 17മത് ഇന്ത്യാ റഷ്യാ വാര്‍ഷിക ഉച്ചകോടിയും ഇതോടനുബന്ധിച്ച് നടക്കും. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഉച്ചകോടിയില്‍ കൂടംകുളം ആണവനിലയം പ്രധാനചര്‍ച്ചയാവും. ഇതിന്റെ മൂന്നാം ഘട്ടത്തിന്റെ കരാറും ഉച്ചകോടിക്കിടെ ഇന്ത്യയും റഷ്യയും തമ്മില്‍ ഒപ്പുവയ്ക്കും. കൂടംകുളം ആണവനിലയത്തിന്റെ അഞ്ച്, ആറ് യൂണിറ്റുകളുമായി ബന്ധപ്പെട്ട കരാറാണ് ഒപ്പുവയ്ക്കുക. റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുട്ടിന് നരേന്ദ്രമോദിയുമായി ഇന്നു കൂടിക്കാഴ്ച നടത്തും. ഉച്ചകോടിക്ക് ശേഷം ഇന്ത്യയും റഷ്യയും സംയുക്ത പ്രസ്താവന നടത്തും. ഇന്ത്യാ റഷ്യ നയതന്ത്ര ബന്ധത്തിന്റെ 70ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ ആഘോഷപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുമായി ഫലപ്രദമായ ചര്‍ച്ചകള്‍ നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."