HOME
DETAILS
MAL
കോടതികള്‍ ആരുടേയും സ്വകാര്യ സ്വത്തല്ലെന്ന് പിണറായി
backup
October 15 2016 | 05:10 AM
കൊച്ചി: കോടതികളിലെ മാധ്യമവിലക്കില്‍ സര്‍ക്കാറുണ്ടാക്കിയ ധാരണ പൊളിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ചില സ്ഥാപിത താല്‍പ്പര്യക്കാരാണ് ഇതിനുപിന്നില്‍. ചീഫ് ജസ്റ്റിസിന്റെ തീരുമാനം വരെ അട്ടിമറിച്ചുവെന്നും പിണറായി പറഞ്ഞു.
കോടതികള്‍ ആരുടേയും സ്വകാര്യ സ്വത്തല്ലെന്ന് അഭിഭാഷകര്‍ ഓര്‍ക്കണം. ജഡ്ജിമാരുടെ അതേ അധികാരമുണ്ടെന്ന് അഭിഭാഷകര്‍ ധരിക്കരുത്. കോടതികളില്‍ ആരു കയറണം കയറണ്ട എന്നു തീരുമാനിക്കുന്നത് അഭിഭാഷകരല്ല. അഭിഭാഷകര്‍ നിയമം ലംഘിക്കേണ്ടവരല്ല. ജുഡീഷ്യറിയുടെ കുപ്പായം അഭിഭാഷകര്‍ അണിയേണ്ടെന്നും അഭിഭാഷകര്‍ക്ക് പിണറായി മുന്നറിയിപ്പു നല്കി.
അഭിഭാഷകര്‍ ഇനിയും നിയമം ലംഘിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."