രണ്ട് പുതിയ സുഹൃത്തുക്കളേക്കാള്‍ നല്ലതാണ് ഒരു പഴയ സുഹൃത്ത്: റഷ്യന്‍ പ്രസിഡന്റിനോട് മോദി
ഗോവ: രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചയ്ക്ക് ശേഷം റഷ്യന്‍ പ്രസിഡന്റ് വഌദ്മിന് പുടിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധവും സാമ്പത്തികവുമടക്കം 16 കരാറുകളില്‍ ഒപ്പുവെച്ചു. ഗോവയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനത്തിനിടയിലാണ് ഇരുവരുടേയും കൂടിക്കാഴ്ച്ച നടന്നത്.
രണ്ട് പുതിയ സുഹൃത്തുക്കളേക്കാള്‍ നല്ലതാണ് ഒരു പഴയ സുഹൃത്തെന്ന് മോദി പുടിനോടു പറഞ്ഞു. പുടിന്റെ നേതൃത്വം ഇന്ത്യ-റഷ്യ ബന്ധത്തില്‍ സ്ഥിരതയുണ്ടാക്കിയെന്നും ഭീകരത ഇല്ലാതാക്കാന്‍ റഷ്യയുടെ സഹായവും വേണമെന്നും നരേന്ദ്രമോദി പുടിനോട് ആവശ്യപ്പെട്ടു. ഭീകരവാദത്തോട് വിട്ടുവീഴ്ച്ച ഇല്ലെന്ന ഇന്ത്യയുടെ നിലപാടിനെ റഷ്യയും പിന്തുണച്ചു.
ഹെലികോപ്റ്റര്‍ നിര്‍മാണത്തിനും വാതക പൈപ്പ്ലൈന് സ്ഥാപിക്കുന്നതിന്റെ പഠനത്തിനുമുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഉടമ്പടിയുടെ ഭാഗമായി s400 വ്യോമപ്രതിരോധ മിസൈലുകള്‍ റഷ്യ ഇന്ത്യയ്ക്ക് നല്‍കും. 200 കെമോവ് KA226T ഹെലികോപ്റ്ററുകള്‍ റഷ്യ ഇന്ത്യയ്ക്കും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."